പുതുപ്പള്ളി നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ്; നിരീക്ഷണത്ത സ്‌ക്വാഡുകൾ പ്രവർത്തനം തുടങ്ങി

പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായുള്ള സ്‌ക്വാഡുകൾ പ്രവർത്തനം ആരംഭിച്ചു. സ്റ്റാറ്റിക് സർവെയ്ലൻസ് സ്‌ക്വാഡ്, ഫ്ളയിംഗ് സ്‌ക്വാഡ് എന്നിവയുടെ സേവനമാണ് ആരംഭിച്ചത്. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം, പണം, മദ്യം എന്നിവ നൽകി വോട്ടർമാരെ സ്വാധീനിക്കുന്നതിനെതിരെ ജാഗ്രത പുലർത്തുക, വോട്ടർമാരെ ഭീഷണിപ്പെടുത്താനും ക്രമസമാധാനം തകർക്കാനും ശ്രമിക്കുന്നവരെ കണ്ടെത്തുക, പണം, ആയുധങ്ങൾ, ലഹരി വസ്തുക്കൾ തുടങ്ങിയവ അനധികൃതമായി കടത്തുന്നത് പിടികൂടുക തുടങ്ങിയവയാണ് സ്‌ക്വാഡുകളുടെ ചുമതലകൾ. സംശയകരമായി കാണപ്പെടുന്ന വാഹനങ്ങളും അവയിലെ യാത്രക്കാരെയും പരിശോധിക്കും. സി…

Read More