സംസ്ഥാനത്ത് ജാഗ്രതയോടെ ഷവർമ സ്ക്വാഡ്; ഒന്നരമാസം കൊണ്ട് പരിശോധന നടത്തിയത് 512 ഷവർമ കടകളിൽ: പൂട്ടിച്ചത് 52 കടകൾ

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ കർശനമാകുമ്പോൾ ഷവർമ വിൽക്കുന്ന കടകളിൽ പത്തിലൊന്നിനും പൂട്ടുവീഴുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മൺസൂൺ കാല പരിശോധനകളിൽ ഷവർമയ്ക്ക് മാത്രമായി രൂപവൽക്കരിച്ച സ്‌ക്വാട് ഒന്നരമാസം കൊണ്ട് 512 ഷവർമ കടകളിലാണ് പരിശോധന നടത്തിയത്. ഇതിൽ 52 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു ഷവർമ കൃത്യമായി വേവിക്കാത്തതും അണുനശീകരണം നടത്താത്ത മുട്ട ഉപയോഗിച്ച് മയോണൈസ് ഉണ്ടാക്കുന്നതുമാണ് പ്രധാന പ്രശ്‌നമായി കണ്ടെത്തിയത്.  നൂറിലേറെ സ്ഥാപനങ്ങൾക്ക് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കാൻ നോട്ടീസ് നൽകി. ഷവർമ വിൽക്കുന്ന കടകൾ ഏറെയുള്ള എറണാകുളം…

Read More

പൊതുസ്ഥലത്ത് മാലിന്യം തള്ളി; ഒൻപതുപേരെ വാഹനമടക്കം കോർപ്പറേഷൻ ഹെല്‍ത്ത് സ്ക്വാഡ് പിടികൂടി

ആമയിഴഞ്ചാൻതോട്ടിലും റോഡുവക്കിലും മാലിന്യംതള്ളിയ ഒൻപതുപേരെ വാഹനമടക്കം കോർപ്പറേഷൻ ഹെല്‍ത്ത് സ്ക്വാഡ് പിടികൂടി. ആമയിഴഞ്ചാൻതോട്ടില്‍ വീണ് ശുചീകരണത്തൊഴിലാളി മരിച്ച പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കിയത്. കോർപ്പറേഷന്റെ രാത്രികാല സ്ക്വാഡിനു പുറമേ മൂന്ന് സ്ക്വാഡുകള്‍കൂടി കഴിഞ്ഞ ദിവസം രാത്രി പ്രവർത്തനം തുടങ്ങി. വ്യാഴാഴ്ച രാത്രി വനിതകളുടെ സ്ക്വാഡാണ് പരിശോധനയ്ക്കുണ്ടായിരുന്നത്. രണ്ട് പിക്കപ്പ് വാഹനങ്ങളും ആറ് ബൈക്കുകളും ഒരു ഓട്ടോയിലുമായാണ് മാലിന്യം തള്ളിയത്. ഇതില്‍ ഓട്ടോ ഡ്രൈവർ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ഉപേക്ഷിച്ച്‌ വാഹനവുമായി രക്ഷപ്പെട്ടു. മരുതംകുഴിയില്‍വെച്ചാണ് പുലർച്ചെ ഓട്ടോയില്‍ നിറയെ അഴുകിയ മാലിന്യം…

Read More

ടി20 ലോകകപ്പ് ടീമിൽ സഞ്ജു സാംസണും; രോഹിത് ശർമ്മ നയിക്കും

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും. ഇന്ന് പ്രഖ്യാപിച്ച ടീമിൽ വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവെത്തിയത്. സഞ്ജുവിനൊപ്പം റിഷഭ് പന്തും ടീമിലിടം നേടി. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ്. യുസ്വേന്ദ്ര ചഹലിനും ടീമിൽ ഇടം നേടി. ഐപിഎല്ലിലെ മോശം പ്രകടനം കെഎൽ രാഹുലിന് തിരിച്ചടിയായി. രാഹുലിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഐപിഎല്ലിൽ പുറത്തെടുത്ത മിന്നുന്ന പ്രകടനാണ് സഞ്ജുവിന് ലോകകപ്പ് ടീമിൽ ഇടം നേടികൊടുത്തത്. രാജസ്ഥാൻ റോയൽസ് താരം യൂസ്വേന്ദ്ര ചാഹലും…

Read More

ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്

ഏകദിന ക്രിക്കറ്റ് ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം ലഭിച്ചില്ല. 15 അംഗ ടീം നയിക്കുന്നത് രോഹിത് ശർമ്മയാണ്. പരിക്കുമാറി തിരിച്ചെത്തുന്ന കെ എൽ രാഹുൽ, ജസ്പ്രീത് ബുമ്ര എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ.സെലക്ഷൻ കമ്മിറ്റി തലവൻ അജിത് അഗാർക്കർ, ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവർ ചേർന്ന് ശ്രീലങ്കയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ടീമിനെ പ്രഖ്യാപിച്ചത്. സഞ്ജുവിനെ കൂടാതെ യൂസ്വേന്ദ്ര ചഹൽ, തിലക് വർമ്മ എന്നിവർക്കും ടീമിൽ…

Read More