‘രാഹുൽ ഗാന്ധി വലിയ ഒറ്റുകാരൻ ‘ ; കടുത്ത ആക്ഷേപങ്ങളുമായി ബിജെപി എം.പി സംബിത് പത്ര

പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ ​ആരോപണങ്ങളും കടുത്ത ആക്ഷേപങ്ങളും ചൊരിഞ്ഞ് ബിജെപി വക്താവും എംപിയുമായ സംബിത് പത്ര. രാഹുൽ വലിയ ഒറ്റുകാരനാണെന്നും രാജ്യ വിരുദ്ധ നീക്കങ്ങൾ പുലർത്തുന്ന വ്യക്തികളുമായി ബന്ധമുള്ളയാളാണെന്നുമാണ് ബിജെപിയുടെ ആരോപണം. ഇവിടെ ഒരു ത്രികോണം (triangle) നിലനിൽക്കുന്നുണ്ട്. അതിന്‍റെ ഒരു വശത്ത് അമേരിക്കയിൽ ഇരിക്കുന്ന ജോർജ് സോറോസും അമേരിക്കയിലെ ചില ഏജൻസികൾക്കൊപ്പം അദ്ദേഹത്തിന്‍റെ ഫൗണ്ടേഷനുമാണെന്ന് അദ്ദേഹം ആരോപിച്ചു. ത്രികോണത്തിന്‍റെ മറ്റൊരു വശം ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട് (OCCRP) എന്ന പേരിലുള്ള…

Read More

ഗാസ യുദ്ധവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങൾ ചോർന്ന സംഭവം ; ചാരൻ ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വിശ്വസ്തൻ

ഗസ്സ യുദ്ധവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങൾ ചോർന്നത് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ(പിഎംഒ) നിന്നെന്ന് റിപ്പോർട്ട്. ബെഞ്ചമിൻ നെതന്യാഹുവിന്റെ വിശ്വസ്തനും അനൗദ്യോഗിക വക്താവുമായ എലി ഫെൽഡ്‌സ്റ്റൈൻ ആണു വിവരങ്ങൾ ചോർത്തിയതെന്നാണു പുതിയ കണ്ടെത്തൽ. പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട മൂന്നുപേരും ചോര്‍ച്ചയില്‍ ഭാഗമായിട്ടുണ്ടെന്നും വ്യക്തമായതായി ‘ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു. നേരത്തെ അമേരിക്കയ്ക്കു കൈമാറിയ ഇറാനെതിരായ പ്രത്യാക്രമണ പദ്ധതികൾ വിവരിക്കുന്ന റിപ്പോർട്ട് ചോർന്നത് വലിയ വിവാദമായിരുന്നു. യുഎസ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥർക്കെതിരെ ഇതിന്‍റെ ആരോപണമുന ഉയരുന്നതിനിടെയാണ് പുതിയ കണ്ടെത്തൽ…

Read More

‘ഇടതുപക്ഷത്തോട് ചേർന്ന് നിന്നുകൊണ്ട് ഒറ്റുകാരന്റെ ജോലിയാണ് പിവി അൻവർ ചെയ്തത്’: സജി ചെറിയാൻ

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച അൻവറിനെ തള്ളി സിപിഎം നേതാക്കൾ. ഒറ്റുകാരന്റെ ജോലിയാണ് പി വി അൻവർ ചെയ്തതെന്ന് മന്ത്രി സജി ചെറിയാൻ വിമര്‍ശിച്ചു. അൻവറിന്റെ നിലപാട് വ്യക്തിത്വമില്ലായ്മ. അൻവറിന് നിക്ഷിപ്ത താല്പര്യങ്ങൾ ഉണ്ടെന്നാണ് സജി ചെറിയാൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചത്. സജി ചെറിയാൻ്റെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം പി വി അൻവറിന്റെ നിലപാട് വ്യക്തിത്വമില്ലായ്മ. ഇടതുപക്ഷത്തോട് ചേർന്ന് നിന്നുകൊണ്ട് ഒറ്റുകാരന്റെ ജോലിയാണ് പിവി അൻവർ ചെയ്തത്. അദ്ദേഹത്തെ നയിക്കുന്നത് സാമൂഹ്യ പ്രതിബദ്ധതയോ ആദര്‍ശമോ ഒന്നുമല്ല. അന്‍വറിന് മറ്റെന്തൊക്കെയോ നിക്ഷിപ്ത താല്പര്യങ്ങള്‍…

Read More