ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം പടയപ്പ തലയാര്‍ മേഖലയില്‍ വീണ്ടും എത്തി; ഓട്ടോറിക്ഷ തകര്‍ത്തു

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം പടയപ്പ എന്ന കാട്ടാന മറയൂരിന് സമീപം തലയാര്‍ മേഖലയില്‍ വീണ്ടും എത്തി. തലയാറില്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ കയറിയിറങ്ങി രാത്രി മുഴുവനും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്തു. ഇതോടെ തലയാറിലെ തോട്ടം തൊഴിലാളികള്‍ക്ക് രാത്രി മുഴുവനും ഉറക്കമില്ലാതെ ആയിരിക്കുകയാണ്. മൂന്നാര്‍, മാട്ടുപ്പെട്ടി മേഖലയിലാണ് പടയപ്പയെ കൂടുതലും കണ്ടുവന്നിരുന്നത്. ഇതിനിടയിലാണ് പടയപ്പ വീണ്ടും തലയാര്‍ തോട്ടം മേഖലയിലെത്തുകയും മണിക്കൂറുകളോളം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍  ഇറങ്ങി നടക്കുകയും ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്തിരിക്കുന്നത്….

Read More

നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടാനയുടെ പരാക്രമം; ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന നാട്ടിലൂടെ സഞ്ചരിക്കുന്നത് തുടരുന്നു. പേരുവെണ്ണാമുഴി വനത്തിൽ നിന്ന് ഇറങ്ങിയ മോഴ, പേരാമ്പ്ര ബൈപ്പാസിനോട്‌ ചേർന്ന കുന്നിൽ മുകളിൽ ഏറെ നേരം തമ്പടിച്ചു. ഉച്ചയ്ക്ക് 12:30 കുന്നിറങ്ങിയ ആന കാട്ടിലേക്ക് മടക്കയാത്ര തുടങ്ങിയെങ്കിലും ജനവാസ മേഖലയില്‍ ഭീതിപരത്തുന്നത് തുടരുകയാണ്. പള്ളിത്താഴെ, കിഴക്കേ പേരാമ്പ്ര, എന്നിവിടങ്ങളിലൂടെ ആന ഇപ്പോഴും സഞ്ചരിക്കുകയാണ്. വനമേഖലയിൽ നിന്ന് നാലു കിലോമീറ്റര്‍ അകലെയാണ് ഇപ്പോഴും ആന. ആനക്ക് തടസ്സങ്ങൾ ഇല്ലാതെ മടങ്ങാൻ വഴി ഒരുക്കുകയാണ് വനംവകുപ്പ്….

Read More

തിരുവനന്തപുരം ടെക്നോസിറ്റിയിൽ കാട്ടുപോത്ത്; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ടെക്നോസിറ്റിയിൽ കാട്ടുപോത്ത് ഇറങ്ങിയതിനു പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മംഗലപുരത്ത് ടെക്‌നോ സിറ്റിക്കായി ഏറ്റെടുത്ത സ്ഥലത്താണു കാട്ടുപോത്തിനെ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ നാട്ടുകാരാണ് കാട്ടുപോത്തിനെ ആദ്യം കണ്ടത്. പശുവാണെന്നാണു കരുതിയതെങ്കിലും അടുത്തു കണ്ടതോടെയാണു കാട്ടുപോത്താണെന്നു സ്ഥിരീകരിച്ചത്. പിന്നാലെ ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ടത്തിനായി ഏറ്റെടുത്ത മംഗലപുരത്തെ 400 ഏക്കര്‍ പ്രദേശത്താണ് കാട്ടുപോത്തുള്ളത്. ഇവിടെ സാങ്കേതിക സർവകലാശാലയുടെ ആസ്ഥാനവും ചുരുക്കം ചില കമ്പനികളുടെ ഓഫിസുകളുമാണ് പ്രവര്‍ത്തിക്കുന്നുണ്ട്. ഭൂരിഭാഗം പ്രദേശവും കാടുകയറിയ നിലയിലാണ്. ഇവിടെ കാട്ടുപന്നിയേയും ചെന്നായ്ക്കളും സ്ഥിരമായി കാണാറുണ്ട്. എന്നാല്‍…

Read More