തിരിച്ചറിയല്‍ രേഖയായി ആധാറും, ഫോട്ടോയും; ശബരിമലയില്‍ കർശനനിയന്ത്രണങ്ങളോടെ സ്‌പോട്ട് ബുക്കിങ്ങിന് ധാരണ

വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന ശബരിമല തീർഥാടകർക്ക് കർശനനിയന്ത്രണങ്ങളോടെ പാസ് നൽകി ദർശനത്തിന് അവസരമൊരുക്കാൻ തീരുമാനം. ദേവസ്വം ബോർഡും പൊലീസും നടത്തിയ ചർച്ചയിൽ ഇതുസംബന്ധിച്ച് ധാരണയിലെത്തി. മുൻപ് സ്പോട്ട് ബുക്കിങ്ങിനായി ഇടത്താവളങ്ങൾ ഉൾപ്പടെ കൗണ്ടറുകൾ ഏർപ്പെടുത്തിയിരുന്നു. ഇത്തവണ കൗണ്ടറുകളുടെ എണ്ണം കുറയ്ക്കും. ഫോട്ടോയും തിരിച്ചറിയിൽ രേഖയായി ആധാറും നിർബന്ധമാക്കും. ഇങ്ങനെ ദർശനത്തിന് അവസരം നൽകുന്നതിന് സ്പോട്ടിങ് ബുക്കിങ് എന്നുതന്നെ പേരിടണമോ എന്ന കാര്യത്തിൽ തീരുമാനമായില്ല. ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്, അംഗങ്ങളായി എം അജിത്…

Read More

‘ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ്ങ് വേണം, ഇല്ലെങ്കില്‍ തിരക്കിലേക്കും സംഘർഷത്തിലേക്കും അത് വഴിവെക്കും’; എം.വി ഗോവിന്ദൻ

ശബരിമലയിൽ സ്പോട് ബുക്കിങ്ങ് വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. നിലവിൽ 80000 ആണ് വെർച്വൽ ക്യൂവിൽ നിജപ്പെടുത്തിയിരിക്കുന്ന എണ്ണം. പതിനായിരമോ പതിനയ്യായിരമോ അല്ലാതെയും വേണം. ഇല്ലെങ്കിൽ ശബരിമലയിൽ തിരക്കിലേക്കും സംഘർഷത്തിലേക്കും അത് വഴിവെക്കും. വർഗീയവാദികൾക്ക് മുതലെടുക്കാനുള്ള അവസരമായി അത് മാറും. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ‘നിലവില്‍ 80,000 ആണ് വെര്‍ച്വല്‍ ക്യൂവിനായി നിജപ്പെടുത്തിയ എണ്ണം. പതിനായിരമോ പതിനയ്യായിരമോ അല്ലാതെയും വേണം. അല്ലെങ്കില്‍ അത് തിരക്കിലേക്കും…

Read More

ശബരിമലയിൽ ഓൺലൈൻ ബുക്കിംഗ് മാത്രം എന്നത് അശാസ്ത്രീയം; ഭക്തരുടെ പ്രക്ഷോഭത്തിന് ബിജെപി പിന്തുണ നൽകുമെന്ന് കെസുരേന്ദ്രൻ

ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം എന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ,സുരേന്ദ്രൻ. ഓൺലൈൻ ബുക്കിംഗ് മാത്രം എന്നത് അശാസ്ത്രീയമാണ്. സ്‌പോട്ട് ബുക്കിംഗിന് അവസരം ഏർപ്പെടുത്തണം. എന്തിനാണ് സർക്കാരിന് ഇക്കാര്യത്തിൽ മാർക്കടമുഷ്ടിയെന്ന് അദ്ദേഹം ചോദിച്ചു. വ്യാപക പ്രതിഷേധം ഉയർന്നിട്ടും സർക്കാർ തിരുത്താൻ തയാറാകുന്നില്ല. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് സുപ്രീം കോടതി ഉത്തരവിൻറെ മറവിലായിരുന്നു തീർത്ഥാടനം അലങ്കോലപ്പെടുത്തലാനുള്ള ശ്രമം. ശബരമലയിലെ തിരക്ക് നിയന്ത്രിക്കാൻ മിടുക്കരായ ഉദ്യോഗസ്ഥർ ഉണ്ട്. സർക്കാർ ആകെ ഇതുവരെ എടുത്തത് ഭക്തരെ ചൂഷണം…

Read More

ജനുവരി 10 മുതൽ സ്‌പോട്ട് ബുക്കിംഗ് ഇല്ല; ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം

ശബരിമലയിൽ മകരവിളക്കിന് മുന്നോടിയായി തീർഥാടകർക്ക് നിയന്ത്രണം. ജനുവരി 10 മുതൽ സ്‌പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. പൊലീസിന്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡ് തീരുമാനം. ശബരിമലയിൽ ഭക്തജന തിരക്ക് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ആണ് അയ്യപ്പഭക്തർക്ക് ശബരിമല ദർശനത്തിനായുള്ള സ്‌പോട്ട് ബുക്കിംഗ് ജനുവരി 10-ാം തീയതി മുതൽ ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്. സാധാരണ ഗതിയിൽ മകരവിളക്കിന് മൂന്ന് നാൾ മുൻപ് തന്നെ ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തർ മകരവിളക്ക് ദർശിക്കുന്നതിനും തിരുവാഭരണ ദർശനത്തിനുമായി സന്നിധാനം…

Read More