ദിനം പ്രതി 5000 പേർക്ക് മാത്രം പ്രവേശനം; ശബരിമലയിൽ സ്പോട്ട് ബുക്കിംഗിന് ഇന്ന് മുതൽ നിയന്ത്രണം

 ശബരിമലയിൽ സ്പോട്ട് ബുക്കിംഗിന് ഇന്ന് മുതൽ നിയന്ത്രണം. ജനുവരി 15 വരെ സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി അയ്യായിരം ആയാണ് നിജപ്പെടുത്തിയത്. മകരവിളക്കിനോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് തീരുമാനം. ദർശനത്തിന് ശേഷം സന്നിധാനത്ത് തങ്ങുന്നതിനും ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മകരവിളക്ക് തീർത്ഥാടനത്തിന്‍റെ തിരക്ക് പരിഗണിച്ച് പത്തനംതിട്ട ജില്ലയിൽ ടിപ്പർ ലോറികളേയും നിരോധിച്ചിട്ടുണ്ട്. ശബരിമലയിലെ തിരക്ക് പരി​ഗണിച്ച് ജനുവരി 13 മുതൽ 15 വരെ എല്ലാതരം ടിപ്പർ ലോറികളുടെയും ഗതാഗതം പത്തനംതിട്ട ജില്ലയിൽ നിരോധിച്ചുവെന്ന് കളക്ടർ പ്രേം ക്രിഷ്ണൻ…

Read More

ശബരിമലയിൽ സ്പോട് ബുക്കിങ് തുടരും; വെർച്വൽ ക്യൂ മാത്രം മതിയെന്ന നിലപാട് തിരുത്തി സർക്കാർ

ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം മതിയെന്ന നിലപാട് തിരുത്തി സർക്കാർ. ശബരിമലയിൽ സ്പോട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഓൺലൈനിൽ ബുക്ക് ചെയ്യാതെ വരുന്നവർക്കും ദർശനത്തിന് സൗകര്യമൊരുക്കും. വി.ജോയ് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകവേയാണ് മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. തീർഥാടകർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയിൽ സൗകര്യം ഉറപ്പാക്കാൻ അവലോകന യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. തിരുപ്പതി ഉള്‍പ്പെടെയുള്ള പ്രമുഖ തീർഥാടന കേന്ദ്രങ്ങളിൽ കുറ്റമറ്റ രീതിയിൽ വെർച്വൽ ക്യൂ സംവിധാനം നടന്നുവരുന്നു. ഇതേ മാതൃകയിലാണ് 2011…

Read More

വെർച്ചൽ ക്യൂവുമായി മുന്നോട്ടുപോകും; ഒരു തീർത്ഥാടകനും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

ശബരിമല ദര്‍ശനത്തിന്  സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുവർണ്ണാവസരമായി കാണുന്നവരെ അയ്യപ്പൻ തിരിച്ചറിയുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. വെർച്ചൽ ക്യൂവുമായി  മുന്നോട്ടുപോകും.. എന്നാൽ ഒരു തീർത്ഥാടകനും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ലെന്ന് ഉറപ്പു നൽകുന്നു. വേർച്വൽ ക്യു മാത്രം വിവാദം ആക്കരുത്.വേർച്ചൽ ക്യു ആട്ടിമറിച്ചു വിശ്വാസികളെ കയറ്റും എന്ന് പറയുന്നത് ആത്മാർത്ഥ ഇല്ലാത്തതാണ്.അത് രാഷ്ട്രീയ താല്പര്യം ആണ്.താൻ വിശ്വാസിയായ ബോർഡ് പ്രസിഡന്‍റ്  ആണ്. വിശ്വാസികൾക്കൊപ്പം ദേവസ്വം ബോർഡ് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു ദേവസ്വം…

Read More

ശബരിമലയില്‍ സ്പോട്ട് ബുക്കിങ് ഉറപ്പാക്കണം: രാജീവ് ചന്ദ്രശേഖര്‍

ഭക്തജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി രൂപം കൊടുത്തിട്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് പലപ്പോഴും ഭക്തജനഹിതത്തിനെതിരായ നിലപാടാണ് കൈക്കൊള്ളുന്നതെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് നിർത്തലാക്കിയ ദേവസ്വം ബോർഡിന്‍റെ  നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ വഴി ബുക്ക് ചെയ്തു മാത്രമുള്ള ദർശനമെന്നത് ശബരിമലയിൽ പ്രായോ​ഗികമല്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം ഏറെ ദൂരം യാത്രചെയ്ത് വരുന്നവർക്ക് പലപ്പോഴും നിശ്ചിതസമയത്ത് ശബരിമലയിലെത്തിച്ചേരാൻ കഴിയണമെന്നില്ല. ആചാരപ്രകാരം കാൽനടയായി അയ്യപ്പദർശനത്തിനെത്തുന്ന ഭക്തരുടെ കാര്യവും അതുതന്നെ….

Read More

ശബരിമലയിൽ സ്പോട് ബുക്കിങ് അനുവദിച്ചേക്കും; തീരുമാനം ഇന്ന്

ശബരിമല ദർശനത്തിന് സ്പോട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനത്തിൽ സർക്കാരിൻ്റെ പുനരാലോചന. സ്പോട് ബുക്കിങിൽ ഇളവ് അനുവദിക്കാനാണ് ആലോചിക്കുന്നത്. വ്യാപകമായി പ്രതിഷേധം ഉയ‍ർന്ന സാഹചര്യത്തിലാണ് നീക്കം. സ്പോട് ബുക്കിങ് നിർത്തിയതിനെതിരെ ചില സംഘടനകൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സ്പോട് ബുക്കിങ് അനുവദിച്ചേക്കും. എങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാരിൻ്റേതാവും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗമാണ് ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രം മതി…

Read More

ശബരിമലയിൽ സ്പോട്ട് ബുക്കിങ് ഒഴിവാക്കിയത് സുഗമമായ തീര്‍ഥാടനത്തിന്: വി.എൻ വാസവൻ

ശബരിമലയില്‍ മണ്ഡല-മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കിയതു സുഗമമായ തീര്‍ഥാടനം ഉറപ്പാക്കുന്നതിനു വേണ്ടിയാണന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ വ്യക്തമാക്കി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അവതരിപ്പിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ശബരിമലയിലെത്തുന്ന തീര്‍ഥാടകരുടെ പ്രതിദിന എണ്ണം 80,000നു മുകളില്‍ പോകാതെ ക്രമീകരിക്കേണ്ടതു…

Read More

അടിപൊളി ഡാൻസുമായി റോബോട്ട് നായകൾ; വീഡിയോ പങ്കുവെച്ച് ബോസ്റ്റൺ ഡൈനാമിക്‌സ്

യുഎസിലെ ബോസ്റ്റൺ ഡൈനാമിക്‌സ് അവതരിപ്പിച്ച നായയുടെ രൂപമുള്ള റോബോട്ടുകള്‍ ലോകത്തിനാകെ കൗതുകമായിരുന്നു. ഇപ്പോൾ അവരുടെ റോബോട്ട് നായകൾ ഡാൻസ് ചെയ്യുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. ബോസ്റ്റണ്‍ ഡൈനാമിക്‌സ് വികസിപ്പിച്ച സ്പാര്‍ക്കിള്‍സ് എന്ന റോബോട്ട് നായ സ്‌പോട്ട് എന്ന മറ്റൊരു റോബോട്ട് നായക്കൊപ്പം നൃത്തം ചെയ്യുകയാണ്. ഏപ്രിൽ 29ന് അന്താരാഷ്ട്ര നൃത്ത ദിനത്തോടനുബന്ധിച്ചാണ് ഈ വീഡിയോ പങ്കുവെച്ചത്. നീല നിറത്തിലുള്ള ഒരു നായയുടെ കോസ്റ്റ്യൂം അണിഞ്ഞ സ്പാര്‍ക്കിള്‍സ് സ്‌പോട്ടിനെ ഡാൻസ് സ്റ്റെപ്സ് പഠിപ്പിക്കുകയാണ്. ശേഷം രണ്ടുപേരും ഒരുമിച്ചുള്ള കിടിലൻ…

Read More