ഋഷഭ് പന്ത് ഐപിഎൽ കളിക്കും; ഫുൾ ഫിറ്റെന്ന് ബിസിസിഐ

ഇന്ത്യൻ പ്രീമിയർ ലീന്റെ (ഐപിഎൽ) ഈ സീസണിൽ സൂപ്പർ താരം ഋഷഭ് പന്ത് കളിക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പന്ത് കായികക്ഷമത കൈവരിച്ചതായി ബിസിസിഐ. 14 മാസത്തെ ഇടവേളയ്ക്കും വിശ്രമത്തിനും ശേഷം ഋഷഭ് പന്ത് വിക്കറ്റ് കീപ്പർ ബാറ്ററെന്ന നിലയിൽ പൂർണമായും ഫിറ്റാണ് ബിസിസിഐ അറിയിച്ചു. ഇതോടെ ഈ ഐപിഎൽ സീസണിൽ പന്തിന് കളിക്കാനാകുമെന്നും ഉറപ്പായി. 2022 ഡിസംബർ 30ന് ഉത്തരാഖണ്ഡിലെ റൂർക്കെയിൽ വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്നായിരുന്നു പന്തിന് ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നത്. താരത്തിന്റെ വലതുകാലിന് ഗുരുതര…

Read More