ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ ഇനി പാർട്ടി വക്താവ്

ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു. ഇദ്ദേഹത്തെ കോൺഗ്രസ് വക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ തീരുമാനമെടുത്തതായി പാർട്ടി ജനറൽ സെക്രട്ടറി എം ലിജു നേതാക്കൾക്ക് കത്തയച്ചു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഇനി ചാനൽ ച‍ർച്ചകളിൽ സന്ദീപ് വാര്യർ പങ്കെടുക്കും. അഡ്വ ദീപ്തി മേരി വർഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇൻ ചാർജ്. അതേസമയം പാർട്ടി പുനഃസംഘടനയിൽ സന്ദീപ് വാര്യർക്ക് കൂടുതൽ പദവിയും പാർട്ടി നേതൃത്വം ഉറപ്പുനൽകിയിട്ടുണ്ടെന്നാണ് വിവരം….

Read More

കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് രാജിവച്ചു

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കനത്ത തിരിച്ചടിയേകി കോൺഗ്രസ് വക്താവും പ്രമുഖ നേതാവുമായ പ്രഫ. ഗൗരവ് വല്ലഭ് പാർട്ടിയിൽനിന്ന് രാജിവച്ചു. ധനകാര്യ, സാമ്പത്തിക വിഷയങ്ങളിൽ കോൺഗ്രസിനെ ചാനൽ ചർച്ചകളിൽ നയിച്ചിരുന്നയാളാണ് ഗൗരവ് വല്ലഭ്. പാർട്ടിയുടെ ദിശാബോധമില്ലായ്മയിൽ അസ്വസ്ഥനാണെന്ന് രാജിക്കത്തിൽ ഗൗരവ് വ്യക്തമാക്കുന്നു.  ജാതി സെൻസസ് പോലുള്ളവ അംഗീകരിക്കാനാകില്ലെന്നും സനാതന വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കാനാകില്ലെന്നും കത്തിൽ പറയുന്നു. ‘‘കോൺഗ്രസിന്റെ ദിശാബോധമില്ലായ്മയിൽ അതൃപ്തിയുണ്ട്. സനാതന വിരുദ്ധ മദ്രാവാക്യങ്ങൾ വിളിക്കാനോ രാജ്യത്തിന്റെ ധനം വർധിപ്പിക്കുന്നവരെ ആക്ഷേപിക്കാനോ താൽപര്യമില്ല. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നും എല്ലാ പദവികളിൽനിന്നും…

Read More