
ഓൺലൈനിൽ പാൽ വാങ്ങിയ വയോധികയ്ക്കു നഷ്ടമായത് 77,000 രൂപ
തട്ടിപ്പുകാർ എപ്പോൾ, എങ്ങനെ, ഏതെല്ലാം രൂപത്തിൽ നമ്മളെ സമീപിക്കുമെന്നു പ്രവചിക്കാൻ കഴിയില്ല. പണമിടപാടുകൾ ഓൺലൈനിലും ചെയ്യാൻ തുടങ്ങിയതോടെ കള്ളന്മാർ പുതിയ രൂപത്തിൽ രംഗപ്രവേശം ചെയ്തു. ബംഗളൂരുവിൽ ഓൺലൈൻ തട്ടിപ്പിന് ഇരയായ വയോധികയ്ക്കു നഷ്ടമായത് 77,000 രൂപയാണ്. ഓണ്‍ലൈൻ വഴി മോശം പാല് ലഭിച്ചതിനെത്തുടർന്ന് കസ്റ്റമർ കെയറിൽ പരാതിപറയുമ്പോൾ കമ്പനിയുടെ എക്സിക്യൂട്ടീവ് ആണെന്നുപറഞ്ഞ് ഫോണ്‍ എടുത്തയാൾ വൃദ്ധയെ തട്ടിപ്പിനിരയാക്കുകയായിരുന്നു. തനിക്ക് ലഭിച്ച പാല് കേടായതാണെന്നും തിരിച്ചുകൊണ്ടുപോവാനും ഇയാളോട് വൃദ്ധ ആവശ്യപ്പെട്ടു. എന്നാല്‍ പാല് നശിപ്പിച്ചുകൊള്ളാനും റീഫണ്ട് തുക നല്‍കാമെന്നും…