
‘നിംസ് സ്ഥാപിക്കുന്നതിന് മനുഷ്യ നിർമിത തടസങ്ങൾ’; സ്പിരിച്വൽ ടൂറിസം പദ്ധതി മനസിലുണ്ടെന്ന് സുരേഷ് ഗോപി
തൃശൂരിൻറെ വികസനത്തിൽ ഫസ്റ്റ് ആൻഡ് ലാസ്റ്റ് പ്രയോറിറ്റി ഇല്ലെന്നും ജനങ്ങൾക്ക് ആവശ്യമുള്ളതിനാണ് മുൻഗണനയെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. തൃശൂർ-കുറ്റിപ്പുറം പാത വൈകുന്നതിൻറെ കാരണം കോൺട്രാക്ടർമാരോടാണ് ചോദിക്കേണ്ടതെന്നും തന്നെ ഏൽപ്പിച്ച ജോലി തൻറെ അച്ഛനും അമ്മയ്ക്കും വരെ തൃപ്തികരമായ രീതിയിൽ നിർവഹിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂർ പ്രസ് ക്ലബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിംസ് സ്ഥാപിക്കുന്നതിന് മനുഷ്യ നിർമിത തടസങ്ങളാണുള്ളത്. അത് നീക്കി വരുകയാണ്. തൃശൂരിലേക്ക് മെട്രോ നീട്ടുന്നത് അനിവാര്യമല്ല എന്ന്…