‘കൊലപ്പെട്ട രേണുകാസ്വാമിയുടെ പ്രേതം ശല്യപ്പെടുത്തുന്നു’; ജയിൽ മാറ്റണമെന്ന് ദർശൻ

നടിയ്ക്ക് സന്ദേശമയച്ചതിൻറെ പേരിൽ കൊലപ്പെടുത്തിയ ആരാധകൻ രേണുകാസ്വാമിയുടെ പ്രേതം തന്നെ ശല്യപ്പെടുത്തുന്നെന്ന് കേസിലെ പ്രതിയും കന്നഡ സൂപ്പർതാരവുമായ ദർശൻ തൊഗുദീപ. പേടിച്ചിട്ട് ജയിലിൽ കിടന്നുറങ്ങാൻ സാധിക്കുന്നില്ലെന്നും ദർശൻ പരാതിപ്പെട്ടു. ബെല്ലാരി ജയിലിൽ രേണുകസ്വാമിയുടെ ആത്മാവുണ്ടെന്നാണ് ദർശൻ പറയുന്നതെന്ന് ജയിൽ വൃത്തങ്ങൾ അറിയിച്ചു. രേണുകാസ്വാമിയുടെ ആത്മാവ് സ്വപ്നത്തിൽ വരുന്നതായും തന്നെ വേട്ടയാടുന്നതായും ദർശൻ പറഞ്ഞെന്നാണ് ബെല്ലാരി ജയിൽ വൃത്തങ്ങൾ പറഞ്ഞിരിക്കുന്നത്. സെല്ലിൽ തനിച്ചായതിനാൽ ഭയന്ന് ഉറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇത് നേരിടാനും മറികടക്കാനും തനിക്ക് ബുദ്ധിമുട്ടാണെന്നും ദർശൻ അധികൃതരുമായി…

Read More

സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനുള്ള നിർദ്ദേശങ്ങളുമായി പുതിയ മദ്യനയം

 സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനുള്ള നിർദ്ദേശങ്ങളുമായി പുതിയ മദ്യനയം. കേരളത്തിൽ നിർമ്മിക്കുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യം കയറ്റി അയക്കാനും മദ്യനയം ശുപാ‍ർശ ചെയ്യുന്നു. മുഖ്യമന്ത്രി വിദേശത്ത് നിന്നും തിരിച്ചെത്തിയാൽ നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകും. സംസ്ഥാനത്ത് 18 ഡിസ്ലറികളാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ സ്പിരിറ്റ് ഉൽപ്പാദനം നടക്കുന്നില്ല. ഇതരസംസ്ഥാനങ്ങളിൽ നിന്നാണ് ഇവിടങ്ങളിലേക്കുള്ള മദ്യ ഉൽപ്പാദനത്തിനായി സ്പിരിറ്റ് എത്തിക്കുന്നത്. കേരളത്തിലും സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനും അതുവഴി തൊഴിൽ അവസരങ്ങളുണ്ടാക്കാനുമാണ് മദ്യനയം വിഭാവനം ചെയ്യുന്നത്. വെള്ളത്തിന്റെയും അസംസ്കൃത വസ്തുക്കളുടെയും ലഭ്യത…

Read More