
ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്; ഇരു ടീമുകളേയും കാത്തിരിക്കുന്നത് സ്പിൻ പിച്ച് തന്നെയെന്ന് സൂചന
വ്യാഴാഴ്ച തുടങ്ങുന്ന ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിലും ഇരു ടീമുകളെയും കാത്തിരിക്കുന്നത് സ്പിന്‍ പിച്ച് തന്നെയെന്ന് സൂചന. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കോച്ച് രാഹുല്‍ ദ്രാവിഡ് എന്നിവരുടെ കൂടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ധരംശാലയിലും സ്പിന്‍ പിച്ച് തയാറാക്കുന്നത് എന്നാണ് സൂചന. ഇന്ത്യന്‍ സ്പിന്നർ ആർ. അശ്വിന്‍റെ നൂറാം ടെസ്റ്റ് കൂടിയാണിത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരിലൊരാളായ അശ്വിന് നൂറാം ടെസ്റ്റില്‍ ആറാടാനുള്ള അവസരം ധരംശാലയിലുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നാലു ടെസ്റ്റുകള്‍ക്ക് വേദിയായ ഹൈദരാബാദ്, വിശാഖപട്ടണം,…