
അമ്പലപ്പുഴ തോട്ടപ്പള്ളി പാലത്തിൽ നിന്നു കനാലിലേക്കു ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് കൊല്ലം സ്വദേശി അഖിൽ
ആലപ്പുഴ അമ്പലപ്പുഴ തോട്ടപ്പള്ളി പാലത്തിൽ നിന്ന് കനാലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അഖിലാണ് മരിച്ചത്. നാട്ടുകാരും തീരദേശ പൊലീസും അഗ്നിരക്ഷാ സേനയും നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പാൻക്രിയാസ് അസുഖം കൂടിയതിനേ തുടർന്നു രാവിലെ 11.30ഓടെ കരുനാഗപ്പള്ളി ഗവ. ആശുപത്രിയിൽ നിന്ന് വണ്ടാനം മെഡിക്കൽ കോളജിലേക്ക് കാറിൽ കൊണ്ടുപോകുന്ന വഴി കാറിന്റെ ഡോർ തുറന്ന് തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽ നിന്നും കായലിലേക്ക് എടുത്തു ചാടുകയായിരുന്നു. അഗ്നിശമന സേനയും തോട്ടപ്പള്ളി കോസ്റ്റൽ…