
മുഖാവരണം ധരിച്ചുതുടങ്ങണം; മറക്കാതിരിക്കാം മുൻകരുതലുകൾ: നിർദേശങ്ങളുമായി ആരോഗ്യമന്ത്രാലയം
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. കോവിഡ് കേസുകൾ ഉയരുന്ന പട്ടികയിൽ ഒന്നാമതാണ് കേരളം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 26.4 ശതമാനം രോഗികൾ കേരളത്തിലാണ്. ശനിയാഴ്ച ഇന്ത്യയിൽ 1500 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 146 ദിവസത്തിനിടയിലെ ഉയർന്ന നിരക്കാണിത്. ഫെബ്രുവരി പകുതിമുതലാണ് രാജ്യത്തെ കോവിഡ് കേസുകൾ വീണ്ടും ഉയരാൻ തുടങ്ങിയത്. ഈ സാഹചര്യത്തിൽ പുതിയ കോവിഡ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഓക്സിജൻ എന്നിങ്ങനെ അവശ്യവസ്തുക്കളെല്ലാം എല്ലാ ആശുപത്രികളും കരുതണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു….