ഇടുക്കിയിൽ സ്പൈസസ് പാര്‍ക്ക് ഉൾപ്പെട വികസന പദ്ധതികളുമായി സർക്കാർ

ഇടുക്കി മുട്ടത്തെ കിന്‍ഫ്ര സ്പൈസസ് പാര്‍ക്കിന്റെ നിർമാണോദ്ഘാടനം ഈ ശനിയാഴ്ച നടക്കും.15 ഏക്കര്‍ സ്ഥലത്ത് 20 കോടി മുതല്‍ മുടക്കിയാണ് ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ശേഷിക്കുന്ന 21 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.കിന്‍ഫ്രയുടെ കൈവശമുള്ള 37 ഏക്കര്‍ സ്ഥലത്ത് പാര്‍ക്ക്നിര്‍മ്മിക്കാനാണ് പദ്ധതി. ഇടുക്കി ജില്ലയിലെ സുഗന്ധവ്യഞ്ജന കൃഷിക്കും മൂല്യവര്‍ദ്ധിത ഉല്‍പന്ന വ്യവയസായത്തിനും വലിയ കുതിപ്പ് നല്‍കുവാന്‍ സ്പൈസസ് പാര്‍ക്ക് വഴിയൊരുക്കും. ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളേജിന് 10 കോടി രൂപ അനുവദിച്ചു. ഇടുക്കി വികസന പാക്കേജില്‍…

Read More