
സമ്മേളനങ്ങളിൽ ആർഭാടം വേണ്ടെന്ന് സിപിഎം; പൊതിച്ചോർ മതിയെന്ന് നിർദേശം
സമ്മേളനങ്ങളിൽ ആർഭാടം വേണ്ടെന്ന് നിർദേശവുമായി സിപിഎം . ഭക്ഷണത്തിലും പ്രചാരണത്തിലും ആർഭാടം ഒഴിവാക്കണമെന്ന് പാർട്ടി കീഴ്ഘടകങ്ങൾക്ക് സംസ്ഥാന കമ്മിറ്റി നിർദേശം നൽകി. കഴിഞ്ഞ തവണ ചില സ്ഥലങ്ങളിലെ സമ്മേളനങ്ങൾ ആർഭാടത്തെ തുടർന്ന് ചർച്ചയായ സാഹചര്യത്തിലാണ് നടപടി. ബ്രാഞ്ച് -ലോക്കൽ സമ്മേളനങ്ങളിൽ പൊതിച്ചോർ മതിയെന്നാണ് നിർദേശം. ആർച്ചും കട്ട് ഔട്ടും ഒഴിവാക്കണം. സമ്മേളനങ്ങളിൽ സമ്മാനങ്ങൾ ഒഴിവാക്കണം. പാർട്ടി പ്രതിനിധികൾക്ക് വിലകൂടിയ ബാഗുകൾ നൽകരുതെന്നും നിർദേശമുണ്ട്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് ബ്രാഞ്ച് സമ്മേളനങ്ങൾ. നവംബറിൽ ഏരിയ സമ്മേളനവും ഡിസംബർ, ജനുവരി…