പൊലീസ് മെഡലിലെ പിഴവിൽ അന്വേഷണം; പൊലീസ് ആസ്ഥാന ഡിഐജി സംഭവം അന്വേഷിക്കും

 പൊലീസിനെ നാണക്കേടിലാക്കിയ മെഡല്‍ പിഴവില്‍ അന്വേഷണം. പൊലീസ് ആസ്ഥാന ഡിഐജിയാണ് സംഭവം അന്വേഷിക്കുക. സതീഷ് ബിനോയിയോട് അന്വേഷിക്കാൻ ഡിജിപിയാണ് നിർദ്ദേശം നല്‍കിയത്. ക്വട്ടേഷൻ നൽകിയതിലെ കാലതാമസം ഉൾപ്പെടെ അന്വേഷിക്കും. രണ്ട് വർഷം മുമ്പ് അക്ഷര തെറ്റ് വന്ന മെഡൽ ഭഗവതി ഏജൻസി നൽകിയിരുന്നു. ശ്രദ്ധയിൽപ്പെട്ടപ്പോൾ മെഡൽ മടക്കിയിരുന്നു. അന്ന് മാറ്റി വച്ച മെഡലുകൾ വീണ്ടും നൽകിയെന്നാണ് സംശയം. ഒക്ടോബർ 23 നാണ് ഭഗവതി ഏജൻസിക്ക് ക്വട്ടേഷൻ നൽകിയത്. ഒക്ടോബർ 29 നാണ് ഭഗവതി ഏജൻസി മെഡലുകള്‍ കൈമാറിയത്….

Read More