വാർത്തകൾ ഒറ്റനോട്ടത്തിൽ
ദയാബായിയുടെ സമരം 15 ദിവസം പിന്നിടുമ്പോള്‍ ചര്‍ച്ചയ്ക്ക് തയ്യാറായി സര്‍ക്കാര്‍. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരംതേടിയാണ് സാമൂഹികപ്രവര്‍ത്തക ദയാബായി അനിശ്ചിതകാലസമരം തുടങ്ങിയത്. ഇന്നുച്ചയ്ക്ക് 12 മണിക്കാണ് ചര്‍ച്ച. ചര്‍ച്ച നടത്താന്‍ മന്ത്രിമാരായ ആര്‍ ബിന്ദുവിനും വീണാജോര്‍ജിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അതേസമയം ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് ദയാബായി പറഞ്ഞു. ………………. ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതികളുടെ തെളിവെടുപ്പ് ഇന്നും തുടരും. ഭഗവല്‍ സിംഗിനെ പത്തനംതിട്ടയിലും, മുഖ്യപ്രതി മുഹമ്മദ് ഷാഫിയെ കൊച്ചിയിലെ വിവിധ…