ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തടസപ്പെട്ടതിന് കേസ്; മൈക്കും, ആംബ്ലിഫയറും കസ്റ്റഡിയിലെടുത്ത് പൊലീസ്

ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് കേടായതിന് കേസെടുത്ത സംഭവത്തിൽ മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ കസ്റ്റഡിയിലെടുത്ത് പൊലീസ്. നാളെ ഇലട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരിശോധന നടത്തും. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനപ്പൂർവമാണോ അതോ സാങ്കേതിക പ്രശ്‌നമാണോ എന്നാണ് പരിശോധിക്കുക. പരിശോധനയ്ക്ക് ശേഷം മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ വിട്ട് കൊടുക്കുമെന്നും പൊലീസ് വിശദീകരിച്ചു. അതേസമയം, കേസെടുത്ത നടപടിയിൽ പരിഹാസവും പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. സാങ്കേതിക പ്രശ്‌നത്തിന് പൊലീസ് സ്വമേധയാ കേസെടുത്തത് ശരിയായില്ലെന്നാണ് കോൺഗ്രസ് പക്ഷം….

Read More

‘റബ്ബറിന് 300 കിട്ടിയാൽ എംപിയെ തരാം എന്നുപറഞ്ഞ ബിഷപ്പുമാർ ഉണ്ടായിരുന്നു’; എം.വി. ഗോവിന്ദൻ

മണിപ്പൂർ സംഘർഷം തുടങ്ങി രണ്ട് മാസം കഴിഞ്ഞിട്ടും ഇന്ത്യൻ പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. റബ്ബറിന് 300 രൂപ കിട്ടിയാൽ ഒരു എം.പിയെ തരാം എന്നുപറഞ്ഞ ബിഷപ്പുമാരൊക്കെ കേരളത്തിൽ ഉണ്ടായിരുന്നുവെന്നും അവരൊക്കെ ഇപ്പോൾ ആ അഭിപ്രായം മാറ്റിയെന്നും ഗോവിന്ദൻ പറഞ്ഞു. ‘മണിപ്പൂർ സംഘർഷം തുടങ്ങിയിട്ട് രണ്ട് മാസമായി. ഇന്ത്യൻ പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ല. നൂറുകണക്കിന് ആളുകൾ മരിച്ചു. ഇതേ മിണ്ടാട്ടമില്ലായ്മ കണ്ട മറ്റൊരു കാലം ഇന്ത്യയിൽ ഉണ്ടായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി ഇരിക്കുമ്പോൾ…

Read More

കണ്ണിന്റെ അടയാളങ്ങളെ സംസാരമാക്കി മാറ്റുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ ഉപകരണം വികസിപ്പിച്ചു

ലളിതമായ കണ്ണ് അടയാളങ്ങൾ ഉപയോഗിച്ച് സംസാര വൈകല്യമുള്ളവരെ ആശയവിനിമയം നടത്താൻ പ്രാപ്‌തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഉപകരണം വികസിപ്പിച്ചെടുത്ത് അമൃത വിശ്വവിദ്യാപീഠത്തിലെ ഹ്യൂമാനിറ്റേറിയൻ ടെക്‌നോളജി (HuT) ലാബിലെ ഗവേഷകർ.  നേത്രവാദ് എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണത്തിൽ കാമറ, ഡിസ്‌പ്ലേ, സ്പീക്കർ, കൺട്രോളർ, ഒരു തവണ ചാർജ് ചെയ്താൽ ആറ് മണിക്കൂർ ഉപയോഗിക്കാവുന്ന  റീചാർജാബിൾ ബാറ്ററി എന്നിവ ഉൾപ്പെടുന്നു. ശരണി എന്ന കസ്റ്റമൈസ് ചെയ്ത  AI അൽഗോരിതം മുഖേന ഉപയോക്താവിന്റെ കണ്ണ് അടയാളം കാമറ തിരിച്ചറിയുന്നു, അത് അക്ഷരമാലയായോ വാക്കോ…

Read More

പിഷാരടി ‘ജൈവ ബുദ്ധിജീവി’യല്ല; പിന്തുണയുമായി ശബരീനാഥന്‍

യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ രമേശ് പിഷാരടി നടത്തിയ പ്രസംഗത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കെഎസ് ശബരിനാഥന്‍. ലളിതമായ ഭാഷയില്‍ കുറിക്കുകൊള്ളുന്ന രാഷ്ട്രീയം പറയുവാനുള്ള പിഷാരടിയുടെ കഴിവ് ഇന്ന് മറ്റാര്‍ക്കുമില്ലെന്ന് ശബരിനാഥന്‍ അഭിപ്രായപ്പെട്ടു. ശബരിനാഥന്‍ പറഞ്ഞത്: ”രമേശ് പിഷാരടി മന്ത്രി ആര്‍.ബിന്ദുവിന്റെ ഭാഷയില്‍ പറയുന്നത് പോലെ ഒരു ജൈവ ബുദ്ധിജീവിയല്ല, പക്ഷേ ലളിതമായ ഭാഷയില്‍ കുറിക്കുകൊള്ളുന്ന രാഷ്ട്രീയം പറയുവാനുള്ള പിഷാരടിയുടെ കഴിവ് ഇന്ന് മറ്റാര്‍ക്കുമില്ല ” ഇന്നലെ തൃശൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ സിപിഐഎമ്മിനെതിരെ രൂക്ഷ പരിഹാസമാണ്…

Read More

കോൺഗ്രസ് ജയിച്ചതിന് ഒറ്റ കാരണം മാത്രമന്ന് രാഹുൽ ഗാന്ധി

കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ കോൺഗ്രസ് വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തി രാഹുൽ ഗാന്ധി. പാവങ്ങളുടെയും ദുർബലരുടെയും പിന്നാക്കക്കാരുടെയും ദലിതരുടെയും ഒപ്പം നിന്നതിനാലാണു നിയമസഭാ തിരഞ്ഞെടുപ്പിൽ ‌കോൺഗ്രസ് വിജയിച്ചത്. കർണാടകയിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും രാഹുൽ പറഞ്ഞു. ”കർണാടകയിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചതിന്റെ കാരണങ്ങളെപ്പറ്റി ധാരാളം അവലോകനങ്ങൾ മാധ്യമങ്ങളിൽ കണ്ടു. അനേകം സിദ്ധാന്തങ്ങൾ പലരും പങ്കുവച്ചു. ജയത്തിനു പിന്നിൽ ഒറ്റ കാരണമേയുള്ളൂ. പാവങ്ങൾക്കും ദുർബലർക്കും പിന്നാക്കക്കാർക്കും ദലിതർക്കും വേണ്ടിയാണു കോൺഗ്രസ് പോരാടിയത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ബിജെപിക്കൊപ്പം…

Read More

സഭ പ്രവർത്തിക്കുന്നത് സമ്മർദത്തിന് വഴങ്ങിയെന്ന് ഖാർഗെ, രേഖയിൽനിന്ന് നീക്കി; പ്രതിഷേധം

സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങിയാണ് സഭ പ്രവർത്തിക്കുന്നതെന്ന കോൺഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ പ്രസംഗത്തിന്റെ ഭാഗങ്ങൾ നീക്കം ചെയ്തതിനെ തുടർന്ന് രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം. തിങ്കളാഴ്ച സഭ ആരംഭിച്ച ഉടനെയാണ് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ ഖാർഗെയുടെ വാക്കുകൾ സഭാ നടപടികളിൽ നിന്ന് നീക്കം ചെയ്തത്. ‘ചെയർ സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നതെന്ന് നിങ്ങൾ പല തവണ സൂചിപ്പിച്ചു. ഈ വാക്കുകൾ നീക്കം ചെയ്തിരിക്കുന്നു. ചെയർ സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ഓരോ തവണ പറയുമ്പോഴും സഭയിൽ നിലയുറപ്പിക്കാനുള്ള നിങ്ങളുടെ അവകാശം…

Read More

വിവാദ പ്രസംഗം: സജി ചെറിയാനെതിരായ കേസ് മാറ്റിവച്ച് തിരുവല്ല കോടതി

മല്ലപ്പള്ളി പ്രസംഗത്തിൽ സജി ചെറിയാന് അനുകൂലമായ പൊലീസ് റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റിവെച്ചു. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തീരുമാനമാകും വരെ കേസ് അവസാനിപ്പിക്കരുതെന്ന ആവശ്യവും ഇതോടൊപ്പം പരിഗണിക്കും. ഹൈക്കോടതിയിലെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയാണ് കോടതി നാളത്തേക്ക് മാറ്റിവച്ചത്. ആദ്യ അഞ്ച് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതെയും ശാസ്ത്രീയ റിപ്പോർട്ടുകൾ ഉൾപ്പെടുത്താതെയും ദുർബലമായ റിപ്പോർട്ടാണ് പൊലീസ് സമർപ്പിച്ചതെന്നാണ് ഹർജിക്കാരന്റെ…

Read More