ട്രെയിനില്‍ തീയിട്ട സംഭവം: പ്രതികളെപ്പറ്റി സൂചന ലഭിച്ചെന്ന്  ഡി.ജെ.പി

ട്രെയിനില്‍ തീക്കൊളുത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്രം. അട്ടിമറി സാധ്യത അന്വേഷിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ റെയില്‍വേ മന്ത്രാലയം ഇതിനോടകം തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാധ്യമവാര്‍ത്തകളിലൂടെയും ദക്ഷിണ റെയില്‍വേയില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരങ്ങളും മാത്രമാണ് നിലവില്‍ റെയില്‍വേ മന്ത്രാലയത്തിന്റെ മുന്നിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് മന്ത്രാലയം തയ്യാറായിട്ടില്ല. എന്നാല്‍, സംഭവത്തില്‍ വിശദമായ അന്വേഷണം…

Read More