
കേരളത്തിലേക്ക് 2 സ്പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകി റെയിൽവേ
ക്രിസ്മസ് തിരക്കുകൾ കണക്കിലെടുത്ത് താംബരത്ത് നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ സർവീസുകൾ നടത്താൻ അനുമതി നൽകി റെയിൽവേ. താംബരം-കൊല്ലം, താംബരം-മംഗളൂരു റൂട്ടുകളിലാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. ഡിസംബർ അവസാനമാണ് സർവീസ്. സ്കൂൾ അവധി കഴിയുന്ന സമയമായതിനാൽ ചെന്നൈയിലേക്കുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന സർവീസാകും ഇത്. വടക്കൻ കേരളത്തിൽ ഉള്ളവർക്ക് പ്രയോജനപ്പെടുന്ന താംബരം-മംഗളൂരു സ്പെഷ്യൽ ട്രെയിൻ ഡിസംബർ 30 ശനിയാഴ്ചയാണ് ഉണ്ടാവുക. ശനിയാഴ്ച രാത്രി 11:20-ന് താംബരത്ത് നിന്ന് യാത്ര പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിൽ…