
മുട്ടിൽമരംമുറി കേസ് ; അന്വേഷണവും കുറ്റപത്രവും ദുർബലം , സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ
മുട്ടില്‍ മരംമുറി കേസിലെ കേസന്വേഷണവും കുറ്റപത്രവും ദുർബലമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോസഫ് മാത്യു. കേസ് ജയിക്കാനാവശ്യമായ തെളിവുകളും സാക്ഷികളും ഇല്ലെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്കയച്ച കത്തിൽ പബ്ലിക് പ്രോസിക്യൂട്ടർ പറയുന്നു. കത്തിനെ തുടർന്ന് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. യോഗത്തിൽ അന്വേഷണവുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങൾ താൻ പങ്കുവച്ചെന്നും അത് അദ്ദേഹത്തിന്റെ ബോധ്യപ്പെട്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. കേസിൽ പുനരന്വേഷണം ആവശ്യമെന്നും വനംവകുപ്പ് കേസെടുക്കാത്തത് ഉൾപ്പെടെ അപാകതകളുണ്ടെന്നും ജോസഫ് മാത്യു പറഞ്ഞു. ലഭ്യമായ കുറ്റപത്രം…