
ആറ്റുകാൽ പൊങ്കാല; ആംബുലൻസ് അടക്കമുള്ള 10 മെഡിക്കൽ ടീമുകളെ നിയോഗിച്ച് ആരോഗ്യ വകുപ്പ്
ആറ്റുകാല്‍ പൊങ്കാല ദിവസം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആംബുലന്‍സ് അടക്കമുള്ള 10 മെഡിക്കല്‍ ടീമുകളെയാണ് ഇതിനായി നിയോഗിയോച്ചിരിക്കുന്നത്. അന്നേ ദിവസം രാവിലെ 5 മണി മുതല്‍ പൊങ്കാല അവസാനിക്കുന്നതുവരെ ഇവരുടെ സേവനമുണ്ടാകും. ഇതോടൊപ്പം ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. പതിനായിരക്കണക്കിന് സ്ത്രീകള്‍ ഭാഗമാവുന്ന പൊങ്കാലയ്ക്ക് ആരോഗ്യ വകുപ്പ് വലിയ ക്രമീകരണങ്ങളാണ് നടത്തിയതെന്നും, എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും വകുപ്പിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്നും…