
ഹജ്ജ് പെർമിറ്റ് ഇല്ലാത്തവരെ തടയും ; മീഖാത്തുകളിൽ പ്രത്യേക സേനയെ വിന്യസിച്ചു
ഹജ്ജ് അനുമതി പത്രം ഇല്ലാത്ത തീർഥാടകരുടെ വരവ് തടയാൻ മീഖാത്തുകളിൽ പ്രത്യേക സേനയുണ്ടാകുമെന്ന് പൊതുസുരക്ഷ മേധാവിയും ഹജ്ജ് സുരക്ഷ കമ്മിറ്റി തലവനുമായ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു. മക്കയിൽ ഹജ്ജ് സുരക്ഷമേധാവികളുടെ വാർത്തസമ്മേളനത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സുരക്ഷയും ക്രമസമാധാനവും തകർക്കുന്ന എന്തും നേരിടാൻ സുരക്ഷാസേന സജ്ജമാണ്. തീർഥാടകരുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ കാര്യങ്ങളും തടയും. ഹജ്ജിന്റെ ഉദ്ദേശ്യങ്ങൾക്കായി പൂർണമായും സ്വന്തത്തെ സമർപ്പിക്കാൻ തീർഥാടകരോട് പൊതുസുരക്ഷ മേധാവി ആഹ്വാനം ചെയ്തു. തീർഥാടകരുടെയും മശാഇറുകളുടെയും രാജ്യത്തിന്റെയും സുരക്ഷ ചുവപ്പ്…