
സംഘർഷം; ബംഗ്ലാദേശിൽ നിന്ന് 400 ഇന്ത്യക്കാരെ ഡൽഹിയിലെത്തിച്ചു
സംഘർഷഭരിതമായ ബംഗ്ലാദേശിൽ നിന്ന് 400 ഇന്ത്യക്കാരെ ഡൽഹിയിലെത്തിച്ചു. എയർ ഇന്ത്യ, ഇൻഡിഗോ വിമാനക്കമ്പനികൾ പ്രത്യേക സർവീസ് നടത്തിയാണ് പ്രശ്നബാധിത പ്രദേശങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിച്ചത്. ധാക്കയിൽ നിന്ന് ഡൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിൽ ആറ് കുട്ടികളടക്കം 205 പേരാണുണ്ടായിരുന്നത്. ശൈഖ് ഹസീന പ്രധാനമന്ത്രി പദവി രാജിവെച്ച് രാജ്യം വിട്ടിട്ടും സംവരണ പ്രഖ്യാപനത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ഇനിയും കെട്ടടങ്ങിയിട്ടില്ല. രാജ്യം വിട്ട ഹസീന ഇന്ത്യയിൽ തുടരുകയാണ്. ഇവിടെ നിന്ന് എതെങ്കിലും യൂറോപ്യൻ രാജ്യത്തേക്ക് പോകാനായിരുന്നു ഹസീനയുടെ പദ്ധതി. എന്നാൽ,…