
ബിഹാറിന് പ്രത്യേക പദവി വേണമന്ന് കേന്ദ്രസര്‍ക്കാരിനോട് ജെ.ഡി.യു
ബിഹാറിന് പ്രത്യേക പദവിയോ പ്രത്യേക സാമ്പത്തിക പാക്കേജോ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ജെ.ഡി.യു. പാര്‍ട്ടിയുടെ ദേശീയ എക്സിക്യുട്ടീവ് യോഗത്തിൽ പാസാക്കിയ പ്രമേയത്തിലൂടെയാണ് ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എയിലെ ഘടകകക്ഷിയായ ജെ.ഡി.യു. ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സഞ്ജയ് ഝായെ ജെ.ഡി.യു. വര്‍ക്കിങ് പ്രസിഡന്റാക്കിയുള്ള ദേശീയ അധ്യക്ഷന്‍ നിതീഷ് കുമാറിന്റെ തീരുമാനം യോഗം അംഗീകരിച്ചിരുന്നു. കൂടാതെ എന്‍.ഡി.എയില്‍ തുടരാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. അതേസമയം ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടിവേണമെന്ന് ആവശ്യപ്പെട്ട ജെ.ഡി.യു, പരീക്ഷാ നടത്തിപ്പിലെ അപാകതകള്‍ പരിഹരിക്കാന്‍ പാര്‍ലമെന്റ് ശക്തമായ നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു….