
കേരളത്തിന് രക്ഷാപാക്കേജ് പരിഗണിക്കണമെന്ന് സുപ്രീംകോടതി; 5000 കോടി ഏപ്രിൽ ഒന്നിന് നല്കാമെന്ന് കേന്ദ്രം
വായ്പാ പരിധിയിൽ കേരളത്തിന് പ്രത്യേക പരിഗണന നല്കുന്നത് ആലോചിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേരളത്തിന് ഒറ്റത്തവണ സാമ്പത്തികരക്ഷാ പാക്കേജ് പരിഗണിക്കണം. പ്രത്യേക സാഹചര്യത്തിൽ ഇളവുനൽകുന്നതിൽ എന്താണ് തെറ്റെന്നും സുപ്രീംകോടതി ചോദിച്ചു. തീരുമാനം നാളെ അറിയിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. 5000 കോടി ഏപ്രിൽ ഒന്നിനു നൽകാമെന്നു കേന്ദ്രം അറിയിച്ചു. കടമെടുപ്പിനുമേൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കണമെന്നാണു ഹർജിയിലെ മുഖ്യ ആവശ്യം. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന കേന്ദ്ര ഇടപെടലുകൾ അവസാനിപ്പിക്കുകയും വേണം. ഈ ആവശ്യവുമായി കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനമാണു…