ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം

ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇലക്ട്രൽ ബോണ്ടിലെ വിവരങ്ങൾ ഇന്നലെ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഡിജിറ്റൽ രൂപത്തിലാണ് വിവരങ്ങൾ കൈമാറിയിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണറുടെ ജമ്മു കശ്മീർ സന്ദർശനത്തിന് ശേഷമായിരിക്കും പരിശോധന. ജമ്മു കശ്മീർ സന്ദർശനം പൂർത്തിയാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഇന്ന് വൈകീട്ടോടെ ഡൽഹിയിലെത്തും. കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന സുപ്രീംകോടതി മുന്നറിയിപ്പിനെ തുടർന്നാണ് എസ്ബിഐ വിവരങ്ങൾ കമ്മീഷന് കൈമാറിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ…

Read More