
മക്കളെ കുറിച്ചും അച്ഛനെ കുറിച്ചും തുറന്നു പറഞ്ഞ് നടൻ ദിലീപ്
പൊതുവേദിയിൽ മക്കളെ കുറിച്ചും അച്ഛനെ കുറിച്ചും തുറന്നു പറഞ്ഞ് നടൻ ദിലീപ്. കോഴിക്കോട് ഗോകുലം പബ്ലിക്ക് സ്കൂളിന്റെ വാർഷികാഘോഷത്തിൽ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് അച്ഛനെക്കുറിച്ചും അദ്ദേഹവുമായി ഉണ്ടായിരുന്ന അടുപ്പത്തെ കുറിച്ചും ദിലീപ് മനസ് തുറന്നത്. ചെറുപ്പത്തിൽ അച്ഛൻ തന്നോട് ഒട്ടും സൗഹൃദത്തോടെ പെരുമാറിയിട്ടില്ലെന്നും അടുത്തിടപഴകി വന്നപ്പോഴേക്കും തന്നെ വിട്ടു പോയെന്നും ദിലീപ് പറയുന്നു. ഗോകുലം ഗോപാലനുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ചടങ്ങിൽ മുഖ്യാതിഥിയായി ദിലീപ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ‘എന്റെ ചെറുപ്പത്തിൽ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്, എന്റെ അച്ഛന് എന്നോടു കുറിച്ചു കൂടി…