
സൂര്യയുടെ സിനിമയിലേക്ക് വരുമ്പോൾ ആ വിമർശനം കുറച്ചധികം കഠിനമായി തോന്നി, ചിലത് വിഷമിപ്പിച്ചു; ജ്യോതിക
ഏറെ പ്രതീക്ഷയുമായെത്തിയെങ്കിലും തിയേറ്ററുകളിൽ പരാജയം നേടിയ ചിത്രമായിരുന്നു ശിവയുടെ സംവിധാനത്തിൽ സൂര്യ നായകനായെത്തിയ കങ്കുവ. റിലീസ് ദിനം മുതലേ രൂക്ഷമായ വിമർശനങ്ങളും പരിഹാസവുമായിരുന്നു ചിത്രത്തിന് നേരിടേണ്ടിവന്നത്. ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക. തന്റെ പുതിയ സീരീസായ ഡബ്ബാ കാർട്ടലിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു കങ്കുവയുടെ പരാജയത്തേക്കുറിച്ച് അവർ സംസാരിച്ചത്. സൂര്യക്കും കങ്കുവ എന്ന ചിത്രത്തിനുമെതിരെ ഉയർന്ന വിമർശനങ്ങളെ എങ്ങനെ നേരിട്ടു എന്നായിരുന്നു അവതാരകയുടെ ചോദ്യം. “ദക്ഷിണേന്ത്യയിലിറങ്ങിയവയിൽ ധാരാളം മോശം വാണിജ്യസിനിമകൾ ഞാൻ…