
എട്ടു തവണ എംപിയായ കൊടിക്കുന്നിലിനെ തഴഞ്ഞു; പ്രതിഷേധം
ഏഴു തവണ എംപിയായ ബിജെപി നേതാവ് ഭർതൃഹരി മഹ്താബിനെ ലോക്‌സഭയുടെ പ്രോടേം സ്പീക്കറായി തിരഞ്ഞെടുത്തതായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. മുൻ ബിജെഡി നേതാവായ മഹ്താബ് ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപാണു ബിജെപിയിൽ ചേർന്നത്. നിലവിൽ ലോക്‌സഭയിലെ മുതിർന്ന അംഗവും 8 തവണ എംപിയുമായ കേരളത്തിൽനിന്നുള്ള കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയാണു രാഷ്ട്രപതി ദ്രൗപദി മുര്‍മു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒഡിഷ മുൻ മുഖ്യമന്ത്രി ഹരേകൃഷ്ണ മഹ്താബിന്റെ മകനായ ഭർതൃഹരി മഹ്താബ് 1998 മുതൽ ഒഡിഷയിലെ…