സ്പീക്കർ തിരഞ്ഞെടുപ്പ്: അമിത് ഷാ എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി

സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ സഭയിൽ ഹാജരായിരിക്കണമെന്ന് എംപിമാർക്ക് ഇരു മുന്നണികളും വിപ്പ് നൽകി. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥിയായി കൊടിക്കുന്നിൽ സുരേഷ് നാമനിർദേശ പത്രിക സമർപിച്ചതോടെയാണ് മത്സരത്തിന്റെ സാഹചര്യം ഉണ്ടായത്. ഇന്ത്യാ സഖ്യത്തിന്റെ യോഗം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്നു. കൊടിക്കുന്നിൽ സുരേഷ് നാമനിർദേശ പത്രിക സമർപ്പിച്ചതിനു പിന്നാലേ, മുന്നണിയിൽ അസ്വാരസ്യങ്ങളുണ്ടായതായി മാധ്യമ വാർത്തകളുണ്ടായിരുന്നു. ഇന്ത്യ മുന്നണിയിലെ പാർട്ടികളുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ ആശയവിനിമയം നടത്തി. ഇന്ത്യ മുന്നണിയിൽ അഭിപ്രായ ഭിന്നതയില്ലെന്നും തൃണമൂൽ കോൺഗ്രസും എൻസിപിയും…

Read More

ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം: ഓം ബിർളയും കൊടിക്കുന്നിൽ സുരേഷും പത്രിക നൽകി

ലോക്‌സഭാ സ്പീക്കർ പദവിയിലേക്കു സ്ഥാനാർഥിയെ നിർത്തി മത്സരം കടുപ്പിച്ച് പ്രതിപക്ഷം. എൻഡിഎ സ്ഥാനാർഥിയായി ഓം ബിർലയും ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥിയായി കൊടിക്കുന്നിൽ സുരേഷും നാമനിർദേശ പത്രിക സമർപ്പിച്ചു. നാമനിർദേശം നൽകാനുള്ള സമയപരിധി ഉച്ചയോടെ അവസാനിക്കും. ഡപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നൽകാത്തതിനാലാണ് കോൺഗ്രസും സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു എന്നിവർ ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തെ കുറിച്ച് ചർച്ച നടത്തിയെങ്കിലും സമവായമായില്ല. സ്പീക്കർ തിരഞ്ഞെടുപ്പിൽ എൻഡിഎ ഘടകകക്ഷികളായ ജെഡിയുവിലും…

Read More