“ഹലോ ഗയ്സ്….” ; വ്യത്യസ്ഥ പോസ്റ്റുമായി കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ

വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റുമായി നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. നിയമസഭയിലെ പുസ്തകോത്സവത്തിന്റെ ഒരുക്കങ്ങൾ കാണിക്കുന്ന ഒരു റീൽ വീഡിയോയാണ് സ്പീക്കർ അദ്ദേഹത്തിൻറെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്. യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ന്യൂജനറേഷൻ വാക്കുകൾ ഉപയോഗിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് തയ്യാറാക്കിയിട്ടുള്ളത് എന്നാണ് വിലയിരുത്തൽ. ജനുവരി 7 മുതൽ 13 വരെ നടക്കുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടും, യാതൊരു നിയന്ത്രണവും കൂടാതെ നിയമസഭയുടെ അകത്തളങ്ങളിലേയ്ക്ക് ആളുകൾക്ക് കയറാം എന്ന പ്രഖ്യാപനവുമായാണ് നിയമസഭാ…

Read More

പാലക്കാട് , ചേലക്കര മണ്ഡലങ്ങളിലെ പുതിയ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു ; സത്യവാചകം ചൊല്ലിക്കൊടുത്ത് സ്പീക്കർ

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഐഎമ്മിന്‍റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യുആര്‍ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ.തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിലും ത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു രാഹുലിന്‍റെ സത്യപ്രതിജ്ഞ. ആദ്യമായാണാണ് രാഹുൽ മാങ്കുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയാകുന്നത്. അതേസമയം യുആര്‍ പ്രദീപ് എംഎല്‍എ യാകുന്നത് രണ്ടാം തവണയാണ്. നിയമസഭ ഹാളിൽ നടന്ന ലളിതമായ…

Read More

‘മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി പറയേണ്ട വിവാദ വിഷയങ്ങളിലെ ചോദ്യങ്ങൾ വെട്ടി നിരത്തി’; സ്പീക്കർക്ക് പരാതി നൽകി പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി പറയേണ്ട പ്രതിപക്ഷത്തിൻറെ വിവാദ വിഷയങ്ങളിലെ ചോദ്യങ്ങൾ ബോധപൂർവം വെട്ടി നിരത്തിയെന്ന് പരാതി. സംഭവത്തിൽ നിയമസഭ സ്പീക്കർക്ക് പ്രതിപക്ഷ നേതാവ് പരാതി നൽകി. മറ്റന്നാൾ നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് ചോദ്യങ്ങൾ വെട്ടിനിരത്തിയെന്ന പരാതി ഉയരുന്നത്. വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. എഡിജിപി -ആർഎസ്എസ് കൂടിക്കാഴ്ച, പൂരം കലക്കൽ, കാഫിർ സ്‌ക്രീൻ ഷോട്ട് അടക്കമുള്ള ചോദ്യങ്ങൾ ഒഴിവാക്കിയെന്നാണ് പരാതി. 49 ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി നേരിട്ട് നിയമസഭയിൽ മറുപടി പറയേണ്ട സാഹചര്യം ഒഴിവാക്കിയെന്നാണ് പ്രതിപക്ഷത്തിൻറെ പരാതി. ചോദ്യങ്ങൾ…

Read More

‘സ്പീക്കർ സ്ഥാനത്തിരുന്ന് ഷംസീർ അങ്ങനെ പറയാൻ പാടില്ല’; എഡിജിപിയെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന് ചിറ്റയം ഗോപകുമാർ

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച വിവാദത്തിൽ സ്പീക്കർക്കെതിരെ വിമർശനവുമായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ആർഎസ്എസിനെ ന്യായീകരിച്ചത് ശരിയായില്ലെന്നും സ്പീക്കറുടെ നിലപാടിനോട് യോജിക്കാനാവില്ലെന്നും ചിറ്റയം ഗോപകുമാർ വ്യക്തമാക്കി. എഡിജിപിയെ മാറ്റി നിർത്തി ആരോപണങ്ങളിൽ അന്വേഷണം നടത്തണം, സ്പീക്കറുടെ നിലപാട് ഇടതുമുന്നണി നയങ്ങൾക്ക് വിരുദ്ധമാണ്. സ്പീക്കർ സ്ഥാനത്തിരുന്ന് ഷംസീർ അങ്ങനെ പറയാൻ പാടില്ല. എ.ഡി.ജി.പിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹത്തെ മാറ്റാതെയുള്ള അന്വേഷണം ഫലപ്രദമാവില്ല. എം.ആർ അജിത് കുമാറിനെ സർക്കാർ അടിയന്തരമായി മാറ്റുമെന്ന് തന്നെയാണ് പ്രതീക്ഷ. ഭരണകക്ഷി എംഎൽഎയാണ് ആരോപണം ഉന്നയിച്ചതെന്നതും പ്രധാനമെന്നും…

Read More

സ്പീക്കർ എ.എൻ ഷംസീറിന്റെ പരാതി ; വന്ദേഭാരത് ടിടിഇക്ക് എതിരായ അച്ചടക്ക നടപടി പിൻവലിച്ച് റെയിൽവേ

വന്ദേഭാരത് എക്‌സ്പ്രസിൽ സ്പീക്കർ എ എന്‍ ഷംസീറിന്റെ സുഹൃത്തിന്‍റെ അനധികൃത യാത്ര ചോദ്യം ചെയ്ത ടിടിഇക്കെതിരായ അച്ചടക്ക നടപടി പിൻവലിച്ച് റെയിൽവേ.യൂണിയനുകൾ സമ്മർദം ശക്തമാക്കിയതിന് പിന്നാലെയാണ് റെയിൽവേയുടെ തീരുമാനം. സ്പീക്കർ എ എൻ ഷംസീറിന്റെ പരാതി പ്രകാരമായിരുന്നു വന്ദേഭാരതിലെ ജോലിയിൽ നിന്ന് നീക്കിയത്.സംഭവം വൻ വിവാദമാകുകയും യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതോടെ അധികൃതർ തീരുമാനം പിന്‍വലിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സംഭവം നടക്കുന്നത്. കുടംബത്തോടൊപ്പം വന്ദേ ഭാരതിന്‍റെ എക്സിക്യൂട്ടീവ് ക്ലാസിൽ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു സ്പീക്കർ എ എൻ ഷംസീർ….

Read More

അടിയന്തരാവസ്ഥാ പ്രമേയം ; നടപടി ഞെട്ടിച്ചു , സ്പീക്കറെ പ്രതിഷേധം അറിയിച്ച് കോൺഗ്രസ്

ലോക്‌സഭയിലെ അടിയന്തരാവസ്ഥ പ്രമേയത്തിൽ സ്പീക്കറെ പ്രതിഷേധമറിയിച്ച് കോൺഗ്രസ്. സ്പീക്കർ ഓം ബിർളയുടെ നടപടി ഞെട്ടിപ്പിച്ചെന്നും സംഭവത്തിൽ പ്രതിഷേധമറിയുക്കുന്നതുമായും സൂചിപ്പിച്ച് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലാണ് സ്പീക്കർക്ക് കത്ത് നൽകിയത്. ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ, അടിയന്തരാവസ്ഥയെ അപലപിക്കുന്ന പ്രമേയം ബിർള സഭയിൽ വായിക്കുകയും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തീരുമാനത്തെ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അടിയന്തരാവസ്ഥ ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് ഓം ബിർല പ്രമേയത്തിൽ പറഞ്ഞു.

Read More

ഭരണപക്ഷം സമവായത്തിന് തയ്യാറാകാത്തതാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ കാരണമെന്ന് ആവര്‍ത്തിച്ച് കെ സി വേണു​ഗോപാൽ

ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിൽ ഭരണപക്ഷം സമവായത്തിന് തയ്യാറാകാത്തതാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ കാരണമെന്ന് ആവര്‍ത്തിച്ച് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി രം​ഗത്ത്. ശബ്ദവോട്ടിൽ ഇന്ത്യ സഖ്യത്തിലെ എല്ലാവരും പങ്കെടുത്തുവെന്നും തങ്ങൾ ഉദ്ദേശിച്ച കാര്യം ശബ്ദവോട്ടോടെ നടന്നുവെന്നും പറഞ്ഞ അദ്ദേഹം ഇന്ത്യ സഖ്യത്തിലെ എംപിമാരുടെയും പുറത്ത് നിന്നുള്ളവരുടെയും പിന്തുണ ലഭിച്ചെന്നും വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസടക്കം എല്ലാവരും കോൺഗ്രസ് ആഗ്രഹിച്ചത് പോലെ ശബ്ദവോട്ടിനൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂര്‍ സത്യപ്രതിജ്ഞ ചെയ്യാത്തതിനാലാണ് വോട്ട് ചെയ്യാൻ…

Read More

ലോക് സഭാ സ്പീക്കറായി ഓം ബിർളയെ തിരഞ്ഞെടുത്തു; ശബ്ദവോട്ടോടെ പ്രമേയം അംഗീകരിച്ചു

പതിനെട്ടാം ലോക്സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. ശബ്ദവോട്ടോടെ പ്രമേയം അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. തുടർച്ചയായി രണ്ടാമതായി സ്പീക്കർ സ്ഥാനത്തേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ട ആളാണ് ഓം ബിർള. രാജസ്ഥാനിലെ കോട്ടയില്‍ നിന്നു തുടര്‍ച്ചയായ മൂന്നാംവട്ടവും ജയിച്ച ഓം ബിര്‍ള 17-ാം ലോക്സഭയിലെ സ്പീക്കറായിരുന്നു. സ്പീക്കര്‍ സ്ഥാനത്തേക്കു കൊടിക്കുന്നില്‍ സുരേഷ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.. ഡെപ്യൂട്ടി സ്പീക്കര്‍ പദവി കോണ്‍ഗ്രസിനു നല്കിയില്ലെങ്കില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന കോണ്‍ഗ്രസിന്റെ സമ്മര്‍ദ തന്ത്രത്തെ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചതോടെയാണ് തോല്‍വിയുറപ്പായ…

Read More

ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയെ നിർദ്ദേശിച്ച് ബിജെപി

ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയുടെ പേര് ബിജെപി നിർദ്ദേശിച്ചു. ഓം ബിർള സ്പീക്കർ സ്ഥാനത്തേക്ക് എത്തുന്നതിൽ കോൺഗ്രസ് യോജിപ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ മത്സരത്തിന് സാധ്യത നിലനിൽക്കുകയാണ്. കോൺഗ്രസ് എതിർപ്പ് ഇന്ത്യാ സഖ്യ കക്ഷികളെ അറിയിച്ചു. സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കണം എന്ന നിർദ്ദേശവും കോൺഗ്രസ് സഖ്യകക്ഷികൾക്ക് മുന്നിൽ വെച്ചു. അതേ സമയം, സ്പീക്കർ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കണമെന്നും ഓം ബിർളയെ പിന്തുണയ്ക്കണമെന്ന് പ്രതിപക്ഷത്തോട് ബിജെപി ആവശ്യപ്പെട്ടു. സ്പീക്കർ തെരഞ്ഞെടുപ്പിൽ സമവായം തേടി പ്രതിപക്ഷവുമായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്…

Read More

ഡപ്യൂട്ടി സ്പീക്കർ പദവി ഡിഎംകെയ്ക്ക് നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ; സമവായത്തിന് കേന്ദ്രം

പാർലമെൻറിലെ സ്പീക്കർ തിരഞ്ഞെടുപ്പിൽ സമവായത്തിന് കേന്ദ്ര സർക്കാർ നീക്കം. പ്രതിപക്ഷ കക്ഷികളുമായി ഭരണകക്ഷി അംഗങ്ങൾ ചർച്ച നടത്തിയേക്കും. സ്പീക്കർ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര സർക്കാർ കോൺഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടുന്നതായി സൂചനയുണ്ട്. ഡപ്യൂട്ടി സ്പീക്കർ പദവി ഡിഎംകെയ്ക്ക് നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കോൺഗ്രസിനു പദവി നൽകാതെ ഡിഎംകെയ്ക്ക് നൽകുക വഴി പ്രതിപക്ഷ നീക്കങ്ങൾക്ക് വിള്ളലുണ്ടാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കക്ഷി നിലയിൽ പ്രതിപക്ഷ നിരയിൽ 101 അംഗങ്ങളുമായി കോൺഗ്രസാണ് ഒന്നാമത്. പ്രതിപക്ഷ കക്ഷികളിൽ എസ്പിക്കും തൃണമൂൽ…

Read More