ഒന്നിലധികം ഭാഷകൾ സംസാരിക്കുന്നവരിൽ അൽഷിമേഴ്‌സ് സാധ്യത കുറവ്; പഠനം

ഒന്നിലധികം ഭാഷകൾ സംസാരിക്കാനും, പെട്ടെന്ന് ഏത് ഭാഷയും പഠിച്ചെടുക്കാനുള്ള ഒരു കഴിവും മലയാളികൾക്ക് ഉണ്ടെന്നാണ് പൊതുവെ പറയുന്നത്. വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന രാജ്യങ്ങളിലേക്ക് കുടിയേറി അവിടെ വളരെ പെട്ടെന്ന് പൊരുത്തപ്പെടാറുണ്ട് മലയാളികൾ. നിങ്ങളും പുതിയ ഭാഷകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഇതാ ഒരു സന്തോഷവാർത്ത, ഒന്നിലധികം ഭാഷകൾ സംസാരിക്കുന്നവരിൽ അൽഷിമേഴ്‌സ്,ഡിമെൻഷ്യ പോലെയുള്ള മസ്തിഷ്‌ക സംബന്ധിയായ അസുഖങ്ങൾ വരാനുള്ള സാധ്യത താരതമ്യേന കുറവാണെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി ആൻഡ് കമ്മ്യൂണിക്കേഷൻ സയൻസസ് ആൻഡ്…

Read More

‘എം.വി.ഗോവിന്ദൻ ക്രൈസ്തവരെ അവഹേളിച്ചു, മാപ്പുപറയണം’; ഇരിങ്ങാലക്കുട രൂപത

ഇംഗ്ലണ്ടിലെ പള്ളികൾ പബ്ബുകളായെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയിൽ പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപത. ക്രൈസ്തവരെയും വൈദിക-സന്ന്യാസ ജീവിതത്തെയും അവഹേളിച്ച എം.വി.ഗോവിന്ദൻ മാപ്പുപറഞ്ഞു പരാമർശം പിൻവലിക്കണമെന്നു പാസ്റ്ററൽ കൗൺസിൽ പുറത്തിറക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു. ‘സഭയുടെ അവസ്ഥയെപ്പറ്റിയല്ല, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയത്തെപ്പറ്റിയാണ് എം.വി.ഗോവിന്ദൻ ആശങ്കപ്പെടേണ്ടത്. ഭരണരംഗത്തെ പരാജയങ്ങൾ മൂടിവയ്ക്കാനും ജനശ്രദ്ധ തിരിക്കാനും വേണ്ടി ക്രൈസ്തവരെ അവഹേളിച്ചതു പൊതുസമൂഹം തിരിച്ചറിഞ്ഞു.’ ക്രൈസ്തവ സമൂഹത്തെ ഇനിയും അവഹേളിക്കരുതെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.  മണിപ്പുരിൽ കലാപത്തിനു ശാശ്വത പരിഹാരം തേടാൻ ശ്രമിക്കാത്ത കേന്ദ്ര,…

Read More

വിഴിഞ്ഞം സമരത്തിൽ അദാനി പിണങ്ങുമെന്ന് കരുതിയാണോ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് മുതിരാത്തത്: വി.ഡി സതീശന്‍

വിഴിഞ്ഞത്ത് ഒത്തുതീർപ്പ് ചർച്ചയില്ലാതെ മുന്നോട്ട് പോയാൽ സമരത്തിന്‍റെ രൂപം മാറുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. അതിന്‍റെ ഉത്തരവാദിത്തം സർക്കാരിനാണ്. അദാനി പിണങ്ങുമെന്ന് കരുതിയാണോ സർക്കാർ ചർച്ചക്ക് മുതിരാത്തതെന്നും സതീശന്‍ പരിഹസിച്ചു. മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അക്രമം വെച്ചുപൊറുപ്പിക്കരുതെന്നും സതീശന്‍ പറഞ്ഞു. വിഴിഞ്ഞം സമരക്കാരുടെ ചിത്രങ്ങൾ പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയെന്നാരോപിച്ച് പൊലീസും സമരക്കാരും തമ്മിൽ സംഘര്‍ഷം നടന്നിരുന്നു. വൈദികരെ ആക്രമിച്ചെന്നാരോപിച്ച് സമരക്കാര്‍ പൊലീസിനെ കയ്യേറ്റം ചെയ്തു. ഏറെ പണിപ്പെട്ടാണ് പൊലീസ് ഫോട്ടോഗ്രാഫറെ സംഘര്‍ഷത്തിനിടയിൽ നിന്ന് പുറത്തെത്തിക്കാനായത്. ഇതിനിടെ…

Read More