കൂട്ടബലാത്സംഗംചെയ്ത കേസിൽ എല്ലാപ്രതികളും പിടിയിൽ; ഇന്ത്യക്കാരെ മുഴുവൻ കുറ്റപ്പെടുത്തേണ്ടെന്ന് വിദേശവനിത

ജാർഖണ്ഡിൽ സ്പാനിഷ് വനിതയെ കൂട്ടബലാത്സംഗംചെയ്ത കേസിൽ എല്ലാപ്രതികളും പിടിയിലായി. കഴിഞ്ഞദിവസമാണ് കേസിൽ ഉൾപ്പെട്ട അഞ്ചുപ്രതികളേക്കൂടി പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ എട്ടുപ്രതികളും അറസ്റ്റിലായി. അതേസമയം, ബലാത്സംഗത്തിനിരയായ വിദേശവനിതയും ഭർത്താവും നേപ്പാളിലേക്ക് യാത്രതിരിച്ചു. പോലീസ് അകമ്പടിയോടെയാണ് ദമ്പതിമാർ ബൈക്കിൽ നേപ്പാളിലേക്ക് തിരിച്ചത്. ഭർത്താവിനൊപ്പം ബൈക്കിൽ വിനോദസഞ്ചാരത്തിനെത്തിയ സ്പാനിഷ് വനിതയ്ക്കുനേരേ മാർച്ച് ഒന്നാംതീയതിയാണ് അതിക്രമമുണ്ടായത്. ധുംകയിൽ രാത്രി ക്യാമ്പ് ചെയ്യുന്നതിനിടെ ഏഴുപേർ ചേർന്ന് വനിതയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് ദമ്പതിമാർ പോലീസിൽ വിവരമറിയിച്ചു. കേസിൽ ഉൾപ്പെട്ട മൂന്നുപ്രതികളെയാണ് പോലീസ്…

Read More