സ്പെയിനിന് മുന്നിൽ നിന്ന് അവസാന നിമിഷത്തിൽ കഷ്ടിച്ച് രക്ഷപ്പെട്ട് ബ്രസീൽ ; മത്സരം സമനിലയിൽ പിരിഞ്ഞു

വംശീയതയ്ക്കെതിരായ സന്ദേശം ഉയർത്തി പോർക്കളത്തിലിറങ്ങിയ ബ്രസീൽ-സ്പെയിൽ ടീമുകളുടെ ആരാധകർക്ക് ആശ്വാസം. സാന്‍റിയാഗോ ബെർണബ്യൂവിൽ നടന്ന സന്നാഹ സൗഹൃദ മത്സരത്തിൽ ഇരു ടീമുകളും സമനില പാലിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും 3 ഗോൾ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. മൂന്ന് പെനൽറ്റികൾ പിറന്ന മത്സരത്തിൽ, അവസാന മിനിട്ടിൽ ലഭിച്ച പെനൽറ്റിയാണ് ബ്രസീലിനെ രക്ഷിച്ചത്. ഇഞ്ചുറി ടൈം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ബ്രസീലിനെ രക്ഷിച്ച പെനാൽട്ടി പിറന്നത്. കിക്കെടുത്ത പാക്വിറ്റയ്ക്ക് പിഴച്ചില്ല. ബ്രസീൽ താരങ്ങളുടെ ആഘോഷങ്ങൾക്ക്…

Read More

ആ സൃഷ്ടികൾക്കു മുന്പിൽ ഗവേഷർ അമ്പരന്നുനിന്നു; സ്‌പെയിനിൽ കണ്ടെത്തിയ ഗുഹാചിത്രങ്ങൾക്ക് 24,000 വർഷം പഴക്കം

സ്പെയിനിൽ കണ്ടെത്തിയ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി. 24,000 വർഷമെങ്കിലും പഴക്കമുള്ള ഗുഹാചിത്രങ്ങളിൽ അപൂർവ കളിമൺ പെയിൻറിംഗ് സാങ്കേതികതയാണ് കലാകാരന്മാർ ഉപയോഗിച്ചിരിക്കുന്നത്. മനോഹരമായ ആ ചിത്രങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ തുടരുകയാണ് ഗവേഷകർ. രണ്ടു വർഷം മുമ്പ്, പുരാവസ്തു ഗവേഷകരുടെ ഒരു സംഘം വംശനാശം സംഭവിച്ച കാട്ടുകാളയുടെ ചിത്രം സ്‌പെയിനിലെ കോവ ഡോൺസിലെ ഒരു ഗുഹയുടെ ചുവരിൽ കണ്ടപ്പോൾ അവർ അതു നിസാരമായി തള്ളിക്കളഞ്ഞില്ല. അവർ ആ ഗുഹയിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ഏറ്റവും കൂടുതൽ പാലിയോലിത്തിക്ക് ഗുഹാകലാ പ്രദേശങ്ങൾ സ്പെയിനിലാണ്….

Read More

വിംബിൾഡൺ കിരീടം സ്പെയിനിന്റെ കാർലോസ് അൽക്കാരസിന്

വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം സ്പെയിനിന്റെ കാർലോസ് അൽക്കാരസിന്. റെക്കോഡ് നേട്ടം ലക്ഷ്യമിട്ട നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് അൽക്കാരസിന്റെ ജയം. സ്‌കോർ: 1-6, 7-6, 6-1, 3-6, 6-4. അഞ്ച് മണിക്കൂറോളം നീണ്ട പുരുഷ സിംഗിൾസ് ഫൈനൽ പോരാട്ടത്തിനൊടുവിലാണ് നിലവിലെ ചാമ്പ്യൻകൂടിയായ ജോക്കോവിച്ച്, അൽകരാസിന് മുന്നിൽ അടിയറവ് പറഞ്ഞത്. ആദ്യസെറ്റ് നഷ്ടമാക്കിയ ശേഷമാണ് അൽകരാസിന്റെ തിരിച്ചുവരവ്. മത്സരത്തിനിടെ നിയന്ത്രണം നഷ്ടമായി റാക്കറ്റ് അടിച്ചു തകർക്കുകവരെ ചെയ്തു ജോക്കോവിച്ച്. ആദ്യ സെറ്റ് 6-1ന് അനായാസം…

Read More

പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യയെ വീഴ്ത്തി; യുവേഫ നേഷൻസ് കിരീടം സ്പെയിനിന്

യുവേഫ നേഷൻസ് കിരീടം സ്പെയിനിന്. പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യയെ 5-4ന് പരാജയപ്പെടുത്തിയാണ് സ്പെയിൻ കിരീടം നേടിയത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. ഷൂട്ടൗട്ടിൽ ലവ്റോ മയറിന്റെയും പെറ്റ്കോവിച്ചിന്റെയും കിക്കുകൾ സ്പാനിഷ് ഗോളി ഉനായ് സിമോൺ തടഞ്ഞു. സ്പാനിഷ് താരം ലപോർട്ടയുടെ കിക്ക് പാഴായി. ഇതാദ്യമായാണ് സ്പെയിൻ യുവേഫ നേഷൻസ് കിരീടം നേടുന്നത്. ലീഗ് കിരീടത്തിനൊപ്പം ക്രൊയേഷ്യക്ക് തങ്ങളുടെ ആദ്യ അന്താരാഷ്ട്ര കിരീടമെന്ന സ്വപ്നം കൂടിയാണ് പാഴായത്. 2012 യൂറോ ചാമ്പ്യൻമാരായ ശേഷം 11 വർഷത്തിന് ശേഷമാണ്…

Read More

യുവേഫ നേഷൻസ് : സെമിയില്‍ ഇറ്റലിയെ വീഴ്ത്തി സ്പെയിന്‍, ഫൈനലില്‍ എതിരാളികള്‍ ക്രൊയേഷ്യ

 യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ സ്പെയിൻ ക്രൊയേഷ്യയെ നേരിടും. ആവേശകരമായ രണ്ടാം സെമിയിൽ ഇറ്റലിയെ വീഴ്ത്തിയാണ് സ്പെയിൻ ഫൈനലിന് യോഗ്യത നേടിയത്.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്പെയിന്‍റെ വിജയം. മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റിൽ ഇറ്റലിയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത യെറെമി പിനോ സ്പെയിന്‍റെ ആദ്യ ഗോൾ നേടി. 11-ാം മിനിറ്റിൽ ഇറ്റലി സ്പെയിനൊപ്പമെത്തി. പെനാൽറ്റി ബോക്സിൽ സ്പാനിഷ് പ്രതിരോധ താരം വരുത്തിയ പിഴവിന് ലഭിച്ച പെനാൽറ്റി ഇമ്മൊബൈൽ വലയിലെത്തിച്ചു. ഫ്രാറ്റെസിയുടെ ഗോളിലൂടെ ഇറ്റലി ലീഡ് ഉയർത്തിയെങ്കിലും VAR…

Read More