സ്പെയിനിലെ മിന്നൽ പ്രളയം; 158 പേർ മരണപ്പെട്ടതായി റിപ്പോർട്ട്, റയൽ മാഡ്രിഡ്- വലൻസ്യ മത്സരം മാറ്റിവെച്ചു

ഈയാഴ്ച കിഴക്കൻ സ്പെയിനിൽ നാശം വിതച്ച വെള്ളപ്പൊക്കത്തിൽ 140 പേർ മരിച്ചതായി റിപ്പോർട്ട്. സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ ഇഎഫ്ഇയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വെള്ളപ്പൊക്കം സ്പെയിനിലെ കിഴക്കൻ പ്രദേശമായ വലൻസിയയെ തകർത്തു. ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ വെള്ളപ്പൊക്കമായാണ് ഇതിനെ കണക്കാക്കുന്നത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ നദികൾ കരകവിഞ്ഞൊഴുകി. നിരവധി വാഹനങ്ങളാണ് ഒലിച്ചുപോയത്. റെയിൽ ഗതാഗതവും തടസ്സപ്പെട്ടിരുന്നു. ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയാണ് മിന്നൽ പ്രളയത്തിന് കാരണമായത്. ചെളി കലർന്ന വെള്ളം കുത്തിയൊലിച്ചതോടെ ആളുകൾ വീടുകളിലും…

Read More

ഇസ്രയേലിന് കനത്ത തിരിച്ചടി; ഇസ്രയേലുമായുള്ള ആയുധക്കരാർ അവസാനിപ്പിക്കാനുള്ള തീരുമാനവുമായി സ്പാനിഷ് സർക്കാർ

ഇറാനിലും ഗാസയിലും ലെബനനിലും ആക്രമണം നടത്തുന്ന ഇസ്രായേലിനെതിരെ സ്പാനിഷ് സർക്കാർ. ഇസ്രയേലുമായുള്ള ആയുധക്കരാർ അവസാനിപ്പിക്കാനുള്ള തീരുമാനമാണ് ഇസ്രയേൽ ആഭ്യന്തര മന്ത്രാലയം കൈക്കൊണ്ടിരിക്കുന്നത്. ഇസ്രയേൽ ആയുധ നിർമാണ കമ്പനിയിൽനിന്ന് ആയുധങ്ങൾ വാങ്ങാനുള്ള കരാർ റദ്ദാക്കിയതായി സ്പാനിഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇസ്രയേലിനെ സംബന്ധിച്ചടുത്തോളം കനത്ത തിരിച്ചടിയാണ് സ്പെയിനിന്‍റെ ഈ തീരുമാനം. നേരത്തെ ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നത് സ്​പെയിൻ നിർത്തലാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ആയുധങ്ങൾ വാങ്ങലും അവസാനിപ്പിച്ചതെന്ന് ആഭ്യന്തരമ​​ന്ത്രാലയം അറിയിച്ചു. ആറ് മില്യൺ യൂറോ വിലവരുന്ന 15 മില്യൺ 9…

Read More

നിഗൂഢതയുടെ ചുരുളഴിഞ്ഞു; ക്രിസ്റ്റഫര്‍ കൊളംബസ് ഇറ്റലിക്കാരനല്ല, ജൂതനാണെന്നും പഠനം

ക്രിസ്റ്റഫര്‍ കൊളംബസ്, ലോകം ചുറ്റി അമേരിക്ക കണ്ടെത്തിയ ഈ സമുദ്രസഞ്ചാരിയുമായി ബന്ധപ്പെട്ടുള്ള അഞ്ഞൂറുവർഷത്തോളം പഴക്കമുള്ള നിഗൂഢതയുടെ ചുരുളഴിഞ്ഞു. 20 കൊല്ലം മുൻപ് സ്പെയിനിലെ സവിൽ കത്തീഡ്രലിൽനിന്ന് കണ്ടെത്തിയ ശരീരാവശിഷ്ടം കൊളംബസിന്റേതുതന്നെയെന്ന് ഡി.എൻ.എ. പരിശോധനയിലൂടെ സ്ഥിരീകരിച്ചിരിക്കുകയാണ്. അതുപോലെ, കൊളംബസ് ഇറ്റലിക്കാരനല്ല, മറിച്ച് സ്പാനിഷുകാരനാണെന്നും ജനിതകപരിശോധനയുടെ അടിസ്ഥാനത്തിൽ ഏതാണ്ട് ഉറപ്പിക്കാൻ ഗവേഷകർക്കായിട്ടുണ്ട്. മാത്രമല്ല, അദ്ദേഹം സെഫാർഡിക് ജൂത വംശജനായിരുന്നു എന്നും ​ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അക്കാലത്ത് ജൂതവിഭാഗം നേരിണ്ടെണ്ടി വന്ന പീഡനങ്ങളില്‍നിന്ന് രക്ഷപ്പെടാനായി കൊളംബസ് തന്റെ വ്യക്തിവിവരം മറച്ചുവെച്ചതായിരിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്….

Read More

സ്പെയിനിലെ ഗൾഫ് റിയൽ എസ്റ്റേറ്റുകാരിൽ കുവൈത്തികൾ ഒന്നാമത്

സ്പെയിനിലെ ഗൾഫ് റിയൽ എസ്റ്റേറ്റുകാരിൽ കുവൈത്തികൾ ഒന്നാമത്. സ്പെയിനിലെ 7,000ത്തിലധികം സ്വത്തുക്കളാണ് കുവൈത്തികളുടെ ഉടമസ്ഥതയിലുള്ളതെന്ന് കുവൈത്ത് എംബസി രേഖകൾ വ്യക്തമാക്കുന്നു. സുരക്ഷാ സാഹചര്യം, മത്സരാധിഷ്ഠിത വിലകൾ, റെസിഡൻഷ്യൽ പ്രോജക്റ്റുകളുടെ ഗുണനിലവാരം എന്നിവ കാരണം കുവൈത്തികളുടെ പ്രിയപ്പെട്ട യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് സ്പെയിനെന്ന് മാഡ്രിഡിലെ കുവൈത്ത് അംബാസഡർ ഖലീഫ അൽ ഖറാഫി പറഞ്ഞതായി കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കോവിഡിന് ശേഷം പ്രതിവർഷം 45- 50 പ്രോപ്പർട്ടികളാണ് കുവൈത്തികൾ വാങ്ങുന്നത്. 2004നെ അപേക്ഷിച്ച് 2024ലെ ഇടപാടുകൾ 20 ശതമാനം…

Read More

യൂറോ കപ്പിൽ വീണ്ടും സ്പാനിഷ് ചുംബനം ; ഇംഗ്ലണ്ടിനെ തകർത്തത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

യൂറോ കപ്പിൽ സ്പാനിഷ് വസന്തം. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് സ്‌പെയിൻ നാലാം യൂറോ കിരീടത്തിൽ മുത്തമിട്ടത്. ബെർലിനിലെ ഒളിമ്പിയാ സ്റ്റേഡിയത്തിൽ തടിച്ച് കൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി നിക്കോ വില്യംസും മൈക്കിൽ ഒയർസാബലുമാണ് സ്‌പെയിനായി വലകുലുക്കിയത്. കോൾ പാൽമറിന്റെ വകയായിരുന്നു ഇംഗ്ലീഷ് സംഘത്തിന്റെ ഗോൾ. ഈ സീസണിലുടനീളം സ്പാനിഷ് അർമാഡ നടത്തിയ അതിശയക്കുതിപ്പിന് അങ്ങനെ മനോഹരമായൊരന്ത്യം. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ പന്ത് കൈവശം വച്ചും നിരന്തരം മുന്നേറ്റങ്ങളുമായും സ്പാനിഷ് സംഘം തന്നെയാണ് കളംപിടിച്ചത്. ഇരുവിങ്ങുകളിലൂമായി…

Read More

യൂറോ കപ്പ് സെമിയിൽ വീണ്ടും ഡെച്ച് പടയുടെ കണ്ണീർ വീണു ;അവസാന നിമിഷം വിജയം പിടിച്ചെടുത്ത് ഇംഗ്ലണ്ട് , ഫൈനലിൽ സ്പെയിൻ എതിരാളി

90ആം നിറ്റിൽ വിജയം പിടിച്ചെ‌ടുത്ത് ഇം​ഗ്ലണ്ട് തുടർച്ചയായ രണ്ടാം തവണയും യൂറോകപ്പ് ഫൈനലിൽ. പകരക്കാരനായി ഇറങ്ങിയ ഒലി വാറ്റ്കിൻസാണ് ഇം​ഗ്ലീഷ് പടക്ക് സ്വപ്നതുല്യമായ വിജയം സമ്മാനിച്ചത്. മത്സരം അധിക സമയത്തേക്ക് നീളുമെന്ന് ഉറപ്പിച്ച ഘട്ടത്തിലായിരുന്നു 28കാരനായ വാറ്റ്കിൻസിന്റെ വിജയ​ഗോൾ. തുല്യശക്തികൾ തമ്മിലുള്ള പോരാട്ടത്തിൽ നെതർലൻഡിനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് കീഴടക്കിയാണ് ഇം​ഗ്ലണ്ട് ഫൈനലിൽ എത്തിയത്. ഫൈനലിൽ സ്പെയിനിനെ നേരിടും. നോക്കൗട്ടിൽ തുടർച്ചയായ മത്സരങ്ങളിൽ പിന്നിൽ നിന്ന ശേഷമായിരുന്നു ഇത്തവണയും ഇം​ഗ്ലണ്ട് ജയിച്ചുകയറിയത്. ഇം​ഗ്ലണ്ടിനായി ഹാരി കെയ്ൻ (പെനാൽറ്റി…

Read More

യൂറോകപ്പ് ഫുട്ബോൾ ; ആദ്യ ഫൈനലിസ്റ്റിനെ ഇന്ന് അറിയാം , സ്പെയിനിന് എതിരാളികൾ ഫ്രാൻസ്

യൂറോ കപ്പ് ഫുട്ബോളിൽ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. മുന്‍ ചാമ്പ്യൻമാര്‍ തമ്മിലുള്ള ആദ്യ സെമിയില്‍ സ്പെയിൻ ഫ്രാൻസിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30ന് ആണ് മത്സരം. സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും സോണി ലൈവിലും മത്രം തത്സമയം കാണാനാകും. എല്ലാ മത്സരത്തിലും ജയിച്ച്, ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച്, മിന്നുന്ന കളി പുറത്തെടുത്താണ് സ്പെയിന്‍ സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. വിംഗുകളിൽ ലാമിൻ യമാലിന്‍റെയും നിക്കോ വില്യംസിന്‍റെയും ചോരത്തിളപ്പിനൊപ്പം കളി നിയന്ത്രിക്കാൻ നായകൻ റോഡ്രിയുടെ പരിചയസമ്പത്തുകൂടിയാകുമ്പോള്‍ സ‍ർവ സജ്ജരായി,…

Read More

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് നോർവേയും അയർലൻഡും സ്പെയിനും

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് നോര്‍വെയും അയര്‍ലന്‍ഡും സ്‌പെയിനും. മിഡില്‍ ഈസ്റ്റില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കലാണ് ഏക മാര്‍ഗമെന്നും യൂറോപ്യന്‍ രാജ്യങ്ങളായ നേര്‍വെയും അയര്‍ലന്‍ഡും സ്‌പെയിനും പറഞ്ഞു. അയര്‍ലന്‍ഡ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, . നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ എന്നിവരാണ് ഇസ്രായേലിന്റെ പ്രതിഷേധത്തെയും മുന്നറിയിപ്പുകളെയും അവഗണിച്ച് പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചത്. തങ്ങളുടെ രാജ്യങ്ങള്‍ ‘മിഡില്‍ ഈസ്റ്റില്‍ സമാധാനമുണ്ടാകാന്‍ ആഗ്രഹിക്കുന്നു. അതിനുള്ള ഏകപരിഹാരമാര്‍ഗം പലസ്തീനെ ഒരു…

Read More

ആകാശത്ത് നീല വെളിച്ചം, സെക്കന്‍റിൽ 45 കിലോമീറ്റർ വേഗത; ധൂമകേതുവിന്റെ കഷ്ണം എന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി

ഇരുട്ട് നിറഞ്ഞ ആകാശമാകെ പെട്ടെന്ന് നീല വെളിച്ചം പരന്നു. കണ്ടുനിന്നവർ സ്തംഭിച്ച് പരസ്പരം നോക്കി. ഉൽക്കാ വർഷമെന്ന കരുതി നീലവെളിച്ചത്തിന്റെ ദൃശ്യങ്ങൾ അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. എന്നാൽ ഇത് ഉൽക്കാ വർഷമോ ഛിന്നഗ്രഹമോ അല്ലെ, മറിച്ച് ഒരു ധൂമകേതുവിൽ നിന്ന് അടർന്നപോയ കഷ്ണമാണിതെന്നാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസി പറയ്യുന്നത്. മ​ഗ്നീഷ്യത്തിന്റെ സാനിധ്യം കൂടുതൽ ഉള്ളതാകാം നീല വെളിച്ചത്തിന് കാരണമെന്നാണ് ശാസ്ത്രക്ഞർ പറയുന്നത്. സ്‌പെയിനിന്‍റെയും പോർച്ചുഗലിന്‍റെയും ചില ഭാഗങ്ങളിലാണ് ഈ ദൂമകേതു ദൃശ്യമായത്. പ്രാദേശിക സമയം രാത്രി…

Read More

ഗാസയിൽ പലസ്തീനികൾക്ക് നേരെ തുടരുന്ന കൂട്ടക്കുരുതി ; ഇസ്രയേൽ സർവകലാശാലകളുമായുള്ള ബന്ധം അവസാനിപ്പിച്ച് സ്പെയിനിലെ 76 യൂണിവേഴ്സിറ്റികൾ

ഗാസയിൽ പലസ്തീനികൾക്ക് നേരെ തുടരുന്ന കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തിൽ ഇസ്രായേൽ സർവകലാശാലകളുമായുള്ള ബന്ധം അവസാനിപ്പിച്ച് സ്​പെയിനിലെ 76 യൂനിവേഴ്സിറ്റികൾ. സ്പെയിനിലെ യൂനിവേഴ്സിറ്റി റെക്ടർമാരുടെ സമ്മേളനത്തിലാണ് തീരുമാനമെടുത്തത്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ലംഘിക്കുന്ന ഇസ്രായേലി സർവകലാശാലകളുമായും ഗവേഷണ കേന്ദ്രങ്ങളുമായുമുള്ള സഹകരണ കരാറുകൾ താൽക്കാലികമായി നിർത്തുകയാണെന്ന് ഇവർ അറിയിച്ചു. 50 പൊതു സർവകലാശാലകളും 26 സ്വകാര്യ സർവകലാശാലകളുമാണ് സഹകരണം അവസാനിപ്പിച്ചത്. വിവിധ സ്പാനിഷ് സർവകലാശാലകളിൽ ഫലസ്തീൻ അനുകൂല ക്യാമ്പുകൾ വിദ്യാർഥികൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. തീരുമാനത്തെ ‘ദെ ഫലസ്തീനിയൻ കാമ്പയിൻ…

Read More