
സ്‌പെഡക്സ് വിക്ഷേപണം വിജയം; നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യം
ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒയുടെ ചരിത്രദൗത്യമായ സ്പെഡക്സ് വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് തിങ്കളാഴ്ച രാത്രി 9.58നാണ് പി.എസ്.എൽ.വി.സി 60 റോക്കറ്റിൽ എസ്.ഡി.എക്സ് 01(ചേസർ ഉപഗ്രഹം), എസ്.ഡി.എക്സ് 02 (ടാർജറ്റ് ഉപഗ്രഹം) എന്നിവ വിജയകരമായി വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് കുതിച്ചുയർന്ന റോക്കറ്റ് 20 മിനിറ്റിനകം രണ്ട് ഉപഗ്രഹങ്ങളെയും ഭൂമിയിൽ നിന്ന് 476 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിച്ചു. 220കിലോഗ്രാം വീതമാണ് ഉപഗ്രഹങ്ങളുടെ ഭാരം. സ്‌പെയ്സ് ഡോക്കിംഗ് എക്സ്‌പെരിമെന്റ് എന്നതിന്റെ…