
സ്റ്റാര്‍ഷിപ്പ് ഏഴാം പരീക്ഷണം; ബൂസ്റ്റര്‍ യന്ത്രകൈ പിടികൂടി, മുകള്‍ ഭാഗം പൊട്ടിത്തെറിച്ചു; ദൗത്യം പരാജയമെന്ന് മസ്‌ക്
ഇലോൺ മസ്കിന്റെ സ്വപ്നപദ്ധതിയായ സ്‌പേസ് എക്സ് സ്റ്റാർഷിപ് പ്രോട്ടോടൈപ് വിക്ഷേപിച്ചു മിനിറ്റുകൾക്കുള്ളിൽ തകർന്നു. ശാസ്ത്ര ലോകം ആകാംക്ഷയോടെ കാത്തിരുന്ന പരീക്ഷണമാണ് നാടകീയമായി പര്യവസാനിച്ചത്. സ്‌പേസ് എക്‌സിന്റെ ഏഴാമത്തെ സ്റ്റാർഷിപ് പരീക്ഷണമായിരുന്നു ഇത്. ടെക്‌സസിൽ നിന്നായിരുന്നു വിക്ഷേപണം. വിക്ഷേപിച്ച് 8 മിനിറ്റിനു ശേഷം, സ്‌പേസ്എക്‌സ് മിഷൻ കൺട്രോളിനു സ്റ്റാർഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെട്ടു. സ്റ്റാർഷിപ്പിൻ്റെ സൂപ്പർ ഹെവി ബൂസ്റ്ററിൽനിന്ന് വിട്ടുമാറിയ അപ്പർ സ്റ്റേജ് ആണ് പൊട്ടിത്തെറിച്ചത്. എന്നാൽ ബൂസ്റ്റർ വിജയകരമായി താഴേക്ക് എത്തുകയും ലോഞ്ചിങ് പാഡിലെ കൂറ്റൻ ‘യന്ത്രക്കൈകൾ’ അതിനെ…