
അന്യഗ്രഹ ജീവൻ തേടി ‘യൂറോപ്പ ക്ലിപ്പർ’; വ്യാഴത്തിന്‍റെ ചന്ദ്രനിലെത്തുക 2030ൽ
അന്യഗ്രഹ ജീവൻ തേടി കുതിച്ച് യൂറോപ്പ ക്ലിപ്പര്‍. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയെ ലക്ഷ്യമിട്ടാണ് നാസ ക്ലിപ്പര്‍ പേടകം വിക്ഷേപിച്ചത്. ഇന്നലെ ഇന്ത്യൻ സമയം രാത്രി 9.37-ന് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്പെയ്സ് എക്സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റിലായിരുന്നു വിക്ഷേപണം. ഭൂമിക്ക് പുറത്തെ ജീവന്‍ തേടിയുള്ള സുപ്രധാന ദൗത്യവുമായിയാണ് വ്യാഴത്തിന്‍റെ ചന്ദ്രനായ യൂറോപ്പയിലേക്ക് നാസയുടെ ക്ലിപ്പർ പേടകം പുറപ്പെട്ടിരിക്കുന്നത്. ഇനി അഞ്ച് വർഷത്തിന്റെ കാത്തിരിപ്പാണ്. യൂറോപ്പയിലെത്താൻ 2.9 ബില്യൺ കിലോമീറ്റർ…