
യുഎഇയിൽ രണ്ട് പേർ കൂടി ബഹിരാകാശ യാത്രയ്ക്ക് പരിശീലനം പൂർത്തിയാക്കുന്നു
യു.എ.ഇയുടെ ആദ്യ വനിതാ ബഹിരാകാശ യാത്രികയടക്കം രണ്ടുപേർ കൂടി പഠനവും പരിശീലനവും പൂർത്തിയാക്കുന്നു. യു.എസിലെ ഹൂസ്റ്റണിൽ ജോൺസൺ ബഹിരാകാശ കേന്ദ്രത്തിൽ പരിശീലനത്തിലായിരുന്ന നൂറ അൽ മത്റൂഷിയും മുഹമ്മദ് അൽ മുഅല്ലയുമാണ് ബിരുദം പൂർത്തിയാക്കി മാർച്ച് അഞ്ചിന് പുറത്തിറങ്ങുന്നത്. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യു.എ.ഇയുടെ ബഹിരാകാശ പദ്ധതിയുടെ രണ്ടാം ബാച്ചിലെ അംഗങ്ങളായ ഇരുവരും നാസ അസ്ട്രോണറ്റ് ക്ലാസ് ടെയ്നിങ് പ്രോഗ്രാം-2021ൽ പരിശീലനം ആരംഭിച്ചവരാണ്. 2022 ജനുവരിയിൽ ആരംഭിച്ച പരിശീലനം രണ്ടുവർഷത്തിലേറെ സമയമെടുത്താണ്…