
ബഹിരാകാശ ഗവേഷണം ; യുഎഇയുടെ നിക്ഷേപം 4000 കോടി ദിർഹമിലെത്തി
ബഹിരാകാശ ഗവേഷണ രംഗത്ത് യു.എ.ഇയുടെ നിക്ഷേപം 4000 കോടി ദിർഹമിലെത്തിയതായി ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. തിങ്കളാഴ്ച സുപ്രീം കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മരുഭൂമിയിൽ നിന്ന് ആരംഭിച്ച യാത്ര ആകാശത്തിനപ്പുറം ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഛിന്നഗ്രഹ വലയത്തിലേക്കും എത്തിനിൽക്കുകയാണെന്നും ഹംദാൻ പറഞ്ഞു. ബഹിരാകാശ മേഖലയിലെ സാമ്പത്തിക നേട്ടങ്ങൾ അദ്ദേഹം അവലോകനം ചെയ്തു. ബഹിരാകാശ പര്യവേക്ഷണ പദ്ധതികൾക്കായുള്ള…