മദ്യപിച്ച് ബാറിൽനിന്ന് വരുന്നവർക്കെതിരേ നടപടി  നടപടിയെടുക്കരുതെന്ന ഉത്തരവ്; പിൻവലിച്ച് മലപ്പുറം എസ്പി

ബാറിൽനിന്ന് മദ്യപിച്ച് ഇറങ്ങിവരുന്നവർക്കെതിരേ പട്രോളിങിന്റെ ഭാഗമായി നടപടിയെടുക്കരുത് എന്ന വിചിത്ര ഉത്തരവ് പിൻവലിച്ച് പോലീസ്. മലപ്പുറം എസ്.പി. എസ്.എച്ച്.ഒമാർക്ക് നൽകിയ ഉത്തരവാണ് പിൻവലിച്ചത്. ഉത്തരവ് തയ്യാറാക്കിയവർക്ക് പിഴവ് സംഭവിച്ചു എന്നാണ് വിശദീകരണം. പോലീസ് വാഹന പരിശോധനയും പട്രോളിങും നടത്തുന്ന സമയങ്ങളിൽ അംഗീകൃത ബാറുകളുടെ ഉള്ളിൽ നിന്നോ അവയുടെ അധികാരപരിധിയിൽ നിന്നോ മദ്യപിച്ച് ഇറങ്ങുന്ന വ്യക്തികളെ പിടികൂടരുത് എന്നായിരുന്നു ഉത്തരവിലെ നിർദ്ദേശം. വിവാദമായതോടെ പുറത്തിറക്കി മണിക്കൂറുകൾക്കുള്ളിൽ ഈ ഉത്തരവ് പിൻവലിച്ചുകൊണ്ട് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.പി. എസ്….

Read More

അമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനിയുടെ മരണം; ആത്മഹത്യ കുറിപ്പ് കിട്ടിയിരുന്നുവെന്ന് എസ്പി

അമൽജ്യോതിയിലെ ബിരുദ വിദ്യാർത്ഥിനി ശ്രദ്ധയുടെ മരണത്തിൽ പ്രതികരണവുമായി കോട്ടയം എസ്പി.വിദ്യാർത്ഥിനിയുടെ ആത്മഹത്യ കുറിപ്പ് കിട്ടിയിരുന്നു എന്ന് എസ് പി കെ കാർത്തിക് പറഞ്ഞു. ഈ കുറിപ്പിൽ ആരെയും കുറ്റപ്പെടുത്തുന്ന ഒന്നും ഉണ്ടായിരുന്നില്ല. ക്രൈം ബ്രാഞ്ച് കേസ് നല്ല നിലയിൽ അന്വേഷിക്കുമെന്നും എസ് പി പറഞ്ഞു. ബിരുദ വിദ്യാർത്ഥിനിയുടെ മരണത്തിൽ അമൽ ജ്യോതി എൻജിനീയറിങ് കോളേജിൽ രണ്ട് ദിവസമായി നടന്നുവന്നിരുന്ന വിദ്യാർത്ഥി സമരം മന്ത്രി തല സമിതി നടത്തിയ ചർച്ചയോടെ ഇന്നലെ അവസാനിപ്പിച്ചു. ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ്…

Read More

അഞ്ജുശ്രീയുടെ മരണ കാരണം ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോർട്ട്; രാസപരിശോധനാ ഫലം വന്നശേഷം സ്ഥിരീകരണം

അഞ്ജുശ്രീയുടെ മരണത്തിൽ ചില തെളിവുകൾ കിട്ടിയെന്ന് എസ്പി. ഈ തെളിവുകൾ സ്ഥിരീകരിക്കാൻ രാസപരിശോധന റിപ്പോർട്ട് ലഭിക്കണം. ഭക്ഷ്യവിഷബാധയല്ല മരണകാരണമെന്നാണു ഫൊറൻസിക് സർജന്റെ നിഗമനമെന്നും എസ്പി വൈഭവ് സക്‌സേന പറഞ്ഞു. അഞ്ജുശ്രീയുടെ എന്തെങ്കിലും കത്ത് ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം ഇല്ലന്നോ ഉണ്ടെന്നോ പറയാതെ ഒഴിവാകുകയായിരുന്നു. ”പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി അനുസരിച്ച് ഭക്ഷ്യവിഷബാധയെ തുടർന്നുണ്ടാകുന്ന സാധാരണ തെളിവിനേക്കാൾ മറ്റ് ചിലത് ഉണ്ടായിരുന്നു. കരളിന്റെ പ്രവർത്തനം നിലച്ചിരുന്നു. ശരീരത്തിൽ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന് പൂർണത ലഭിക്കാൻ ശരീരാവയവങ്ങൾ രാസപരിശോധനയ്ക്ക്…

Read More