എസ്പി സുജിത് ദാസ് അടക്കമുള്ളവര്‍ക്കെതിരായ ബലാത്സംഗ പരാതി: എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് കോടതി ഉത്തരവ്

മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ബലാത്സംഗ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. പൊന്നാനി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് നല്‍കിയത്. പൊന്നാനി സ്വദേശിയായ വീട്ടമ്മ നല്‍കിയ പരാതിയില്‍, ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. അതിജീവിതയുടെ സ്വകാര്യ അന്യായത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തൃശൂര്‍ റേഞ്ച് ഡിഐജിയോട് പൊന്നാനി മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചത്. പരാതിയില്‍ നടപടി…

Read More

വീട്ടമ്മ നൽകിയ ബലാത്സംഗ പരാതി വ്യാജം, കേസെടുത്താൽ പൊലീസിന്റെ ആത്മവീര്യത്തെ ബാധിക്കും; കോടതിയിൽ സർക്കാർ

എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വീട്ടമ്മ നൽകിയ ബലാത്സംഗപരാതി കള്ളമെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ. പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ല. എസ്പിയടക്കമുള്ളവർക്കെതിരെ കേസെടുക്കാനുള്ള തെളിവില്ല എന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ്, ഡിവൈഎസ്പി ബെന്നി ഉൾപ്പെടെയുള്ളവർക്കെതിരെ ബലാത്സംഗ പരാതി നൽകിയിട്ടും കേസെടുക്കുന്നില്ല എന്നാരോപിച്ചാണ് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇതിൽ മറുപടി സത്യവാംഗ്മൂലം നൽകുകയായിരുന്നു സർക്കാർ. മലപ്പുറം അഡീഷണൽ സൂപ്രണ്ട് ഒഫ് പൊലീസ് ആയ ഫിറോസ് എം ഷെഫീഖ് ആണ് സർക്കാരിനായി…

Read More

മലപ്പുറം എസ് പി ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന പരാതി; എസ് പി സുജിത് ദാസിനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം

മലപ്പുറം എസ് പി ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന പരാതിയിൽ എസ് പി സുജിത് ദാസിനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം. വിജിലന്‍സ് ഡയറക്ടർക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റഗേഷൻ യൂണിറ്റ് 1 ആണ് സുജിത് ദാസിനെതിരെ പ്രാഥമിക അന്വേഷണം നടത്തുന്നത്. അതേസമയം, എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണ ശുപാർശയിൽ മുഖ്യമന്ത്രി ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഡിജിപി ശുപാർശ നൽകി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ നടപടി സ്വീകരിച്ചില്ല. എഡിജിപിക്കെതിരായ അൻവറിന്‍റെ ആരോപണങ്ങളിൽ ഡിജിപി ഈ…

Read More

എസ്‌പി സുജിത് ദാസിന് സസ്‌പെൻഷൻ; ഉത്തരവ് ഉടൻ പുറത്തിറങ്ങും

പി.വി അന്‍വർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണ വിവാദത്തിൽ പത്തനംതിട്ട എസ്‌പി സുജിത്ദാസിനെ സസ്പെൻഡ് ചെയ്തു. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. എസ്പി സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തര വകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നു. സര്‍വീസ് ചട്ടം ലംഘിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ട്. സേനയ്ക്ക് നാണക്കേടെന്ന ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി. വിവാദത്തിനു പിന്നാലെ സുജിത് ദാസ് അവധിയിൽ പ്രവേശിച്ചിരുന്നു.

Read More

പി വി അൻവറുമായുള്ള ഫോൺ സംഭാഷണം പുറത്ത്; അവധിയിൽ പ്രവേശിച്ച് പത്തനംതിട്ട എസ്പി സുജിത്

പി വി അൻവർ എംഎൽഎയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തായതിന് പിന്നാലെ പത്തനംതിട്ട എസ്പി സുജിത് ദാസ് അവധിയിൽ പ്രവേശിച്ചു. മൂന്ന് ദിവസത്തേക്കാണ് അവധി. എഡിജിപി എം ആർ അജിത് കുമാറിനെതിരെ പി വി അൻവർ എംഎൽഎയോട് എസ്പി ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിനാൽ അജിത് കുമാർ പൊലീസിൽ സർവശക്തനാണ് എന്ന് സുജിത് ദാസ് അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണത്തിൽ പറയുന്നു. എല്ലാ ബിസിനസുകാരും…

Read More