ലോക്കോ പൈലറ്റുമാരുടെ അനിശ്ചിതകാല സമരം ഇന്നു മുതൽ; ട്രെയിൻ ഗതാഗതം നിർത്തില്ലെന്ന് അസോസിയേഷൻ

വിവിധ ആവശ്യങ്ങളുന്നയിച്ച് ദക്ഷിണ റെയിൽവേക്കു കീഴിലുള്ള ലോക്കോ പൈലറ്റുമാർ ഇന്ന് അനിശ്ചിതകാല സമരം ആരംഭിക്കും. ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷനാണ് ചട്ടപ്പടി സമരത്തിനു നേതൃത്വം നൽകുന്നത്. ട്രെയിൻ ഗതാഗതം നിർത്തിയുള്ള സമരമല്ലെന്ന് അസോസിയേഷൻ അധികൃതർ പറഞ്ഞു. ദക്ഷിണ റെയിൽവേയിലെ പാലക്കാട്, തിരുവനന്തപുരം, സേലം, ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര ഡിവിഷനുകളിലെ രണ്ടായിരത്തോളം ലോക്കോ പൈലറ്റുമാരാണ് ഇന്നു മുതൽ പ്രത്യക്ഷ സമരത്തിലേക്കു കടക്കുന്നത്. മൊത്തം നാലായിരത്തോളം ലോക്കോ പൈലറ്റുമാരാണ് ഈ 6 ഡിവിഷനുകളിൽ ജോലി ചെയ്യുന്നത്. ഒറ്റയടിക്ക്…

Read More

സിൽവർലൈന് ദക്ഷിണ റെയിൽവേയുടെ റെഡ് സിഗ്‌നൽ; ഭൂമി വിട്ടുകൊടുക്കാനാകില്ല

സിൽവർലൈൻ വേഗറെയിൽ പദ്ധതിക്കു ദക്ഷിണ റെയിൽവേയുടെ ചുവപ്പുകൊടി. കേന്ദ്ര റെയിൽവേ ബോർഡിന് റിപ്പോർട്ട് നൽകി. നിലവിലെ അലൈൻമെൻറ്  കൂടിയാലോചനകളില്ലാതെയാണ്. ഭാവി റെയിൽ വികസനത്തിന് ഇത് തടസ്സം സൃഷ്ടിക്കും. റെയിൽവേ നിർമ്മിതികളിലും ട്രെയിൻ സർവീസുകളിലും പദ്ധതി ആഘാതം ഉണ്ടാക്കും.സിൽവർ ലൈൻ റെയിൽവേക്ക് സാമ്പത്തിക ബാധ്യത വരുത്തും. റെയിൽവേ ബോർഡിന്  നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സിൽവർ ലൈനിനായി ഭൂമി വിട്ടുകൊടുക്കാനാകില്ലെന്നും റെയിൽവെ വ്യക്തമാക്കി. സിൽവർലൈൻ പദ്ധതിക്കായി 183 ഹൈക്ടർ ഭൂമിയാണ് വേണ്ടത്.  ഇതിൽ നല്ലൊരു പങ്കും വികസനാവശ്യത്തിന് നീക്കി…

Read More

മസ്‌കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേ ഒക്ടോബറിൽ പ്രവർത്തനക്ഷമമാകും

മസ്‌കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേ, ടാക്‌സിവേ എന്നിവ 2023 ഒക്ടോബറിൽ പ്രവർത്തനക്ഷമമാകുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗത്തേൺ റൺവേ, ടാക്‌സിവേ എന്നിവയുടെ പുനർനിർമ്മാണപ്രവർത്തനങ്ങൾ മസ്‌കറ്റ് വിമാനത്താവളത്തിൽ പുരോഗമിക്കുന്നതായും, പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ എത്തിയതായും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. റൺവേ ടാർ ചെയ്യുന്ന പ്രവർത്തനങ്ങൾ പൂർത്തിയായതായി അതോറിറ്റി അറിയിച്ചു. നിലവിൽ റൺവേയിൽ ലൈറ്റുകൾ ഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും, ഇത് പൂർത്തിയാകുന്നതോടെ അന്തിമമായ പരിശോധനാ നടപടികൾ ആരംഭിക്കുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

Read More