ദക്ഷിണകൊറിയയിലെ ഹാലോവീൻ ദുരന്തം; 149 പേർ മരിച്ചു
ദക്ഷിണകൊറിയയിൽ ഹാലോവീൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 149 കടന്നു. 86 പേർക്ക് പരിക്ക് പറ്റി 19 പേരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിയോളിലെ ഇറ്റാവോൺ ജില്ലയിൽ നിന്നുള്ള വീഡിയോയിൽ, തെരുവുകളിൽ മറ്റുള്ളവരുടെ അടിയിൽ കുടുങ്ങിയ ആളുകളെ രക്ഷാപ്രവർത്തകർ വലിച്ച് പുറത്തേക്കെത്തിക്കാൻ ശ്രമിക്കുന്നത് കാണാം. നിരവധി പേർക്ക് രക്ഷാപ്രവർത്തകർ അടിയന്തരശുശ്രൂഷ നൽകുന്നതും വീഡിയോകളിലുണ്ട്. തിക്കും തിരക്കും ഉണ്ടാവാനിടയായ കാരണം ഇൻിയും കണ്ടെത്തിയിട്ടില്ല. ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അടിയന്തര യോഗം…