തെക്കേ ഇന്ത്യയിൽ ബിജെപി മികച്ച നേട്ടം ഉണ്ടാക്കും ; കേരളം പ്രതീക്ഷയുടെ പട്ടികയിൽ , പ്രധാനമന്ത്രി നരേന്ദ്ര മോദി

തെക്കേയിന്ത്യയിൽ മികച്ച നേട്ടമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ 4 ന് ചരിത്ര വിജയം നേടുമെന്നും സ്റ്റോക്ക് മാർക്കറ്റ് റെക്കോർഡ് ഉയരത്തിലെത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തെക്കേയിന്ത്യയും കാവിയണിയും. കേരളം പ്രതീക്ഷയുടെ പട്ടികയിലാണ്. തമിഴ്നാട്, തെലങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും മികച്ച മുന്നേറ്റം ഉണ്ടാക്കും. ഹരിയാനയിലും പഞ്ചാബിലെയും പ്രചാരണ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. എൻഡിഎ കേവല ഭൂരിപക്ഷം പിന്നിട്ടു കഴിഞ്ഞു. വോട്ടർമാരുടെ ഊർജ്ജം പ്രഖ്യാപിത ലക്ഷ്യത്തേക്കാൾ മികച്ച വിജയം നൽകുമെന്നതിന്റെ സൂചനയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ചുവന്ന ഇടനാഴികൾ കാവിയാകുമെന്നും മോദി…

Read More

രാജ്യത്ത് 370 സീറ്റുകളെന്ന മോദിയുടെ ലക്ഷ്യത്തിലേക്ക് എത്താൻ ദക്ഷിണേന്ത്യ സഹായിക്കും; ഗഡ്കരി

രാജ്യത്ത് 370 സീറ്റുകളെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിലേക്ക് എത്താൻ ദക്ഷിണേന്ത്യ സഹായിക്കുമെന്നു കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ നിതിൻ ഗഡ്കരി. നിലവിൽ 288 ആണ് ബിജെപിയുടെ സീറ്റ് നില. അതു 370ൽ എത്തിക്കാൻ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയുടെ പിന്തുണയുണ്ടാകുമെന്നാണ് വാർത്താ ഏജൻസിയായ പിടിഐക്കു നൽകിയ അഭിമുഖത്തിൽ ഗഡ്കരി അറിയിച്ചത്. ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ സഖ്യം 400 സീറ്റെന്ന കടമ്പ കടക്കുമെന്ന കാര്യത്തിൽ ഒട്ടും സംശയം ഇല്ലെന്നും അദ്ദേഹം നാഗ്പുരിലെ വസതിയിൽ വച്ചു നടന്ന സംഭാഷണത്തിൽ…

Read More

കേന്ദ്ര ബജറ്റിലെ അവഗണന; ദക്ഷിണേന്ത്യക്ക് പ്രത്യേക രാജ്യമാകേണ്ടി വരുമെന്ന് കോൺഗ്രസ് എം.പി

കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് കോൺഗ്രസ് എം.പി ഡി.കെ സുരേഷ് കുമാർ രം​ഗത്ത്. ദക്ഷിണേന്ത്യക്കുള്ള ഫണ്ടുകളുടെ വിഹിതത്തിൽ കേന്ദ്രസർക്കാർ വലിയ കുറവ് വരുത്തുകയാണെന്ന് ആരോപിച്ച അദ്ദേഹം, ഈ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ദക്ഷിണേന്ത്യക്ക് പ്രത്യേക രാജ്യമാകേണ്ടി വരുമെന്നും പറഞ്ഞു. ഞങ്ങൾക്ക് അർഹതപ്പെട്ട പണം ലഭിക്കണം. അത് ജി.എസ്.ടിയാണെങ്കിലും, തീരുവകളാണെങ്കിലും പ്രത്യേക്ഷ നികുതയാണെങ്കിലും ലഭിക്കണം. തങ്ങൾക്ക് അവകാശപ്പെട്ട പണം ഉത്തരേന്ത്യക്ക് നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പരിഹാരമുണ്ടായില്ലെങ്കിൽ വേറെ രാജ്യം വേണമെന്ന ആവശ്യം ഞങ്ങൾ ഉയർത്തും….

Read More