ഡോൾഫിൻ ഞെട്ടിച്ചു; ഫോസിലിൻറെ പഴക്കം 16 ദശലക്ഷം വർഷം

പെറുവിൽ കണ്ടെത്തിയ 16 ദശലക്ഷം വർഷം പഴക്കമുള്ള ഡോൾഫിൻറെ തലയോട്ടിയുടെ ഫോസിൽ ശാസ്ത്രജ്ഞർ അനാച്ഛാദനം ചെയ്തു. നാപോ നദിയിൽ നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റി സ്‌പോൺസർ ചെയ്ത 2018 ലെ പര്യവേഷണത്തിനിടെയാണ് ശാസ്ത്രജ്ഞർ ഫോസിൽ കണ്ടെത്തിയത്. തെക്കേ അമേരിക്കയിലെ നദിയിൽ വസിച്ചിരുന്ന മൂന്നു മുതൽ 3.5 മീറ്റർ വരെ (9.8 മുതൽ 11.4 അടി വരെ) നീളമുള്ള ഡോൾഫിൻറേതാണ് തലയോട്ടിയെന്ന് പാലിയൻറോളജിസ്റ്റ് റോഡോൾഫോ സലാസ് പറഞ്ഞു. പെറുവിയൻ പുരാണ ജീവിയായ യകുറുനയുടെ പേരായ പെബനിസ്റ്റ യാകുറുന എന്ന് ഈ…

Read More