മെസിക്ക് ഹാട്രിക്കും 2 അസിസ്റ്റും; ബൊളീവിയയെ എതിരില്ലാത്ത ആറുഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന
ലിയോണൽ മെസിയുടെ ഹാട്രിക്കിൽ അര്‍ജന്റീനയ്ക്ക് മിന്നും ജയം. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത ആറുഗോളുകള്‍ക്കാണ് അര്‍ജന്റീന മുട്ടുക്കുത്തിച്ചത്. മത്സരത്തില്‍ ഉടനീളം അര്‍ജന്റീന താരങ്ങള്‍ കളം നിറഞ്ഞ് കളിക്കുന്നതാണ് കണ്ടത്. 73 ശതമാനവും പന്ത് കൈവശം വച്ചത് അര്‍ജന്റീന ആയിരുന്നു. അര്‍ജന്റീനയുടെ മേധാവിത്വമാണ് കളിക്കളത്തിൽ കാണാനായത്. 19, 84, 86 മിനിറ്റുകളിലാണ് മെസി ബൊളീവിയന്‍ വല കുലുക്കിയത്. മറ്റു രണ്ടു ഗോളുകൾക്ക് അസിസ്റ്റ് ചെയ്തതും മെസിയാണ്. 19-ാം മിനിറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനെസിന്റെ പാസില്‍ നിന്ന് മെസ്സിയാണ് അര്‍ജന്റീനയുടെ…