4200 കിലോമീറ്റർ താണ്ടി ശലഭങ്ങൾ; ആഫ്രിക്കയിൽ നിന്ന് തെക്കേ അമേരിക്കയിലേക്ക് ഒരു യാത്ര

അറ്റ്‌ലാന്റിക് സമുദ്രത്തിനു കുറുകെ 4200 കിലോമീറ്ററോളം ദൂരം പറന്ന് ചിത്രശലഭങ്ങൾ. ഒരു പൂവിൽ നിന്ന് മറ്റൊരു പൂവിലേക്ക് പാറിപറന്നു നടക്കുന്ന പൂമ്പാറ്റകൾ ഒരുപാ‌ട് ദൂരമൊന്നും പറക്കുമെന്ന് നമ്മൾ ചിന്തിക്കാറില്ല. എന്നാൽ ഈ ധാരണ തെറ്റാണെന്നു പറയുകയാണ് ഒരു കൂട്ടം ഗവേഷകർ. കിലോമീറ്ററുകൾ സഞ്ചരിക്കാനുള്ള ശേഷി പൂമ്പാറ്റകൾക്ക് ഉണ്ടത്രേ. വനേസ കാർഡുയി എന്ന ശാസ്ത്രനാമമുള്ള പെയിന്‌റഡ് ലേഡി ബട്ടർഫ്‌ളൈ എന്നയിനം പൂമ്പാറ്റയാണ് പറന്ന് കിലോമീറ്ററുകൾ താണ്ടുന്നവർ. 2013 ഒക്ടോബറിൽ തെക്കേ അമേരിക്കൻ രാജ്യമായ ഫ്രഞ്ച് ഗയാനയിലെ ബീച്ചിൽ ഇത്തരം…

Read More